തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാക്‌സിന്‍ ഡ്രൈവിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വാക്‌സിൻ ഡ്രൈവാണ് ശനിയാഴ്‌ച ആരംഭിച്ചത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയും പരമാവധി വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം.
അഞ്ച് ലക്ഷത്തിലധികം വാക്‌സിന്‍ പ്രതിദിനം നല്‍കാനാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 13 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകള്‍ക്ക് അനുവദിച്ചിരിക്കുന്ന വാക്‌സിൻ ഡോസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിപ്പക്രമമനുസരിച്ച് 10 ജില്ലകള്‍ ഒരു ദിവസം 40,000 വാക്‌സിനേഷനും മറ്റു നാലു ജില്ലകള്‍ 25,000 വാക്‌സിനേഷനും നല്‍കണമെന്നാണ് നിര്‍ദേശം.
ALSO READ: COVID19: രാജ്യത്ത് 38,667 പേർക്ക് കൂടി രോഗം; 478 മരണം
അതേസമയം കണ്ടെയ്ന്‍മെന്‍റ് സോണില്‍ കൊവിഡ് ഇല്ലാത്തവർ ഉൾപ്പെടെ മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. ഈ മേഖലയിൽ എല്ലാവര്‍ക്കും പരിശോധന നടത്തി, കൊവിഡ് നെഗറ്റീവാകുന്ന മുഴുവന്‍ പേരേയും മുന്‍ഗണന നല്‍കി വാക്‌സിനേഷൻ നൽകാനാണ് നിര്‍ദേശം.