തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യുന്ന കൊവിഡ് വാക്സിന് സർക്കാർ സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരത്തിൽ സബ്‌സിഡി നൽകിയാൽ കൂടുതൽ പേർക്ക് വാക്‌സിന്‍ ലഭ്യമാകും. നിലവിൽ സ്വകാര്യ മേഖലയിൽ വാക്സിൻ സ്‌റ്റോക്ക് ഉണ്ടെങ്കിലും ഉയർന്ന വില കാരണം എല്ലാവർക്കും ഇവ ലഭ്യമാകുന്നില്ല.
വാക്‌സിന്‍ ചാലഞ്ച് വഴി ലഭിച്ച കോടികൾ സർക്കാർ ഇതിനായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൽകിയ വാക്സിനുകൾ ഉപയോഗിച്ചാൽ അടുത്ത ഡോസ് വാക്സിനുകൾ സംസ്ഥാനത്തിന് നൽകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം എംപിമാരെ അറിയിച്ചത്. ഇത് പരിശോധിക്കണം കൂടാതെ സംസ്ഥാനത്തെ വാക്സിൻ വിതരണത്തിൽ അപാകതയുണ്ട്. വാക്സിനേഷനെ രാഷ്ട്രീയവത്കരിച്ചിക്കുകരിയാണ്. അതിന് സമ്മതിക്കാത്ത മെഡിക്കൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
Also read: ഓണ്‍ലൈൻ പഠനത്തിന് വിരാമമാവുന്നു; സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കും