ETV Bharat / state

18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് തിങ്കളാഴ്‌ച മുതൽ വാക്‌സിൻ: മുഖ്യമന്ത്രി - 18-45 വരെയുള്ളവർക്ക് വാക്‌സിൻ

കൊവിഷീല്‍ഡ് വാക്‌സിൻ രണ്ടാം ഡോസ് എടുക്കുമ്പോള്‍ 84 മുതല്‍ 112 ദിവസങ്ങളുടെ ഇടവേളയുള്ളത് കൂടുതല്‍ ഫലപ്രാപ്‌തി നല്‍കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചത്.

kerala vaccine distribution  vaccine for 18-45  vaccine for youth  kerala vaccine availability  കേരള വാക്‌സിൻ വിതരണം  18-45 വരെയുള്ളവർക്ക് വാക്‌സിൻ  കേരളത്തിലെ വാക്സിൻ ലഭ്യത
18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് തിങ്കളാഴ്‌ച മുതൽ വാക്‌സിൻ
author img

By

Published : May 14, 2021, 8:01 PM IST

Updated : May 14, 2021, 8:20 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവർക്ക് വാക്‌സിൻ വിതരണം തിങ്കളാഴ്‌ച മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രജിസ്ട്രേഷൻ നാളെ മുതല്‍ ആരംഭിക്കും. ഇതോടൊപ്പം തന്നെ വാക്‌സിന്‍ നല്‍കുന്ന രീതിയിലും സംസ്ഥാനത്ത് മാറ്റം വരുത്തിയിട്ടുണ്ട്. കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ.

മുഖ്യമന്ത്രി മാധ്യമങ്ങളോട്

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്‌ചകള്‍ക്കുള്ളില്‍ കൊവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയാകും. കൊവിഷീല്‍ഡ് വാക്‌സിൻ രണ്ടാം ഡോസ് എടുക്കുമ്പോള്‍ 84 മുതല്‍ 112 ദിവസങ്ങളുടെ ഇടവേളയുള്ളത് കൂടുതല്‍ ഫലപ്രാപ്‌തി നല്‍കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചിട്ടുള്ളത്. എന്നാല്‍ കൊവാക്‌സിന്‍ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതല്‍ 6 ആഴ്‌ചയ്ക്കുള്ളില്‍ എടുക്കണം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി, നാല് ജില്ലകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍

Last Updated : May 14, 2021, 8:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.