ETV Bharat / state

കൈക്കൂലി കേസ്: വി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തു, അഴിമതി അറിയിക്കാൻ പോർട്ടൽ സംവിധാനമൊരുക്കിയതായി മന്ത്രി കെ രാജൻ - k rajan

മണ്ണാർക്കാട് വില്ലേജ് ജീവനക്കാരനിൽ നിന്ന് കൈക്കൂലി പിടിച്ചെടുത്ത സംഭവത്തിൽ റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു

Minister k rajan  മണ്ണാർക്കാട് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്  മന്ത്രി കെ രാജൻ  റവന്യു വകുപ്പ്  കൈക്കൂലി  റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം  V Suresh Kumar suspended  bribery case  k rajan  revenue department
കൈക്കൂലി കേസ്
author img

By

Published : May 24, 2023, 7:20 PM IST

മന്ത്രി കെ രാജൻ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മണ്ണാർക്കാട് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തതായി റവന്യു വകുപ്പ് മന്ത്രി കെ രാജൻ. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റവന്യൂ വകുപ്പിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനിൽ നിന്ന് ഇത്തരമൊരു ആരോപണം കേൾക്കേണ്ടി വന്നത് ഗൗരവത്തോടെയാണ് റവന്യൂ വകുപ്പ് കാണുന്നത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കർശന നടപടികൾക്കൊരുങ്ങുകയാണ് റവന്യൂ വകുപ്പ്.

അഴിമതി അറിയിക്കാൻ പോർട്ടൽ : ജൂൺ മാസം മുതൽ ഏതെങ്കിലും റവന്യൂ ഓഫിസുകളിൽ അഴിമതി നടക്കുകയോ അതിനുള്ള സാഹചര്യം സൃഷ്‌ടിക്കുകയോ ചെയ്‌താൽ ഈ വിവരം നൽകുന്ന വ്യക്തികളുടെ പേര് പുറത്ത് വിടാതെ സൂക്ഷിക്കുന്ന ഒരു പുതിയ പോർട്ടൽ ആരംഭിക്കും. ഏത് സമയത്തും എവിടെ നിന്നും അഴിമതി സംബന്ധിച്ച വിവരങ്ങൾ ഈ പോർട്ടലിലൂടെ ജനങ്ങൾക്ക് അറിയിക്കാം. അഴിമതി സംബന്ധിച്ച വിവരങ്ങൾ വിളിച്ചറിയിക്കാൻ ഒരു ടോൾ ഫ്രീ നമ്പർ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് കേന്ദ്രീകരിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് കേന്ദ്രീകരിച്ചും കലക്‌ടറേറ്റുകൾ കേന്ദ്രീകരിച്ചും റവന്യൂ വകുപ്പിലെ ഇൻസ്‌പെക്ഷൻ വിഭാഗവും റവന്യൂവിന്‍റെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് ആഭ്യന്തര റവന്യൂ വിജിലൻസും ശക്തിപ്പെടുത്താനുള്ള പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് ചേരുന്ന റവന്യൂ സെക്രട്ടേറിയറ്റ് അതിന് അന്തിമരൂപം നൽകും.

also read : കൈക്കൂലിയുമായി വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ, താമസ സ്ഥലത്ത് നിന്ന് കണ്ടെടുത്തത് ലക്ഷങ്ങൾ; ഞെട്ടി വിജിലൻസ്

മൂന്ന് വർഷം കഴിഞ്ഞവർക്ക് സ്ഥലംമാറ്റം : ഓൺലൈൻ സ്ഥലം മാറ്റമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യത്തിൽ റവന്യൂ വകുപ്പിന്‍റെ എല്ലാ ഓഫിസുകളിലും മൂന്ന് വർഷം കഴിഞ്ഞ എല്ലാ വില്ലേജ് അസിസ്റ്റന്‍റുമാരെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റുമാരെയും മാറ്റി നിയമിക്കാൻ ആവശ്യമായ നിർദേശം ലാൻഡ് റവന്യൂ കമ്മിഷണർക്ക് നൽകിയിട്ടുണ്ട്. നേരത്തെ വില്ലേജ് ഓഫിസർ വരെയുള്ളവർക്കാണ് സ്ഥലംമാറ്റം ഉണ്ടായിരുന്നത്. വില്ലേജ് അസിസ്റ്റന്‍റ് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാർ ഒരേ കേന്ദ്രങ്ങളിൽ മൂന്നു വർഷത്തിൽ കൂടുതൽ ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും.

വിജിലൻസ് പിടിയിലായ വി സുരേഷ് കുമാറിനെ കുറിച്ച് കൂടുതലായി രേഖാമൂലം പരാതികൾ ലഭിച്ചിട്ടില്ല. ഇത്തരം പുഴുക്കുത്തുകൾ ഉണ്ടാകുന്നത് ആശ്വാസകരമല്ല. കൈക്കൂലി ഗുരുതരമായ കുറ്റമാണ്. റവന്യൂ വകുപ്പിലെ പുഴുക്കുത്തുകളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മണ്ണാർക്കാട് വില്ലേജ് അസിസ്‌റ്റന്‍റിന്‍റെ വീട്ടിൽ നിന്ന് 35 ലക്ഷം രൂപയും 70 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപത്തിന്‍റെ രേഖകളുമാണ് വിജിലൻസ് കണ്ടെടുത്തത്.

also read : തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്‌ഷനിലെ ഗോഡൗണിൽ സുരക്ഷ ക്രമീകരണങ്ങൾ ഇല്ല; പരിശോധന കടുപ്പിച്ച് ഫയർ ഫോഴ്‌സും ആരോഗ്യ വിഭാഗവും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.