ETV Bharat / state

'മുഖ്യമന്ത്രിക്ക് സുരക്ഷ ഇന്‍റലിജൻസ് നിര്‍ദേശത്താല്‍'; ആക്രമണം പിണറായിയുടെ ജനപ്രീതിയെ ഭയന്നെന്ന് വി ശിവന്‍കുട്ടി - മുഖ്യമന്ത്രിക്ക് പൊലീസ് സുരക്ഷ

സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് മുഖ്യമന്ത്രിക്കെതിരായി നിരത്തുകളില്‍ നടക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചതും പിന്നാലെ വിവാദമുണ്ടായതും

V Sivankutty on pinarayi security controversy  pinarayi vijayan security controversy  വി ശിവന്‍കുട്ടി  മുഖ്യമന്ത്രിക്ക് പൊലീസ് സുരക്ഷ  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
വി ശിവന്‍കുട്ടി
author img

By

Published : Feb 14, 2023, 9:21 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ പോലുള്ള പദവികളിലെ കാര്യങ്ങളിൽ സ്റ്റേറ്റിനോ ഭരണ സംവിധാനത്തിനോ വലിയ റോളില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി റോഡുകളിലെ നിയന്ത്രണം സംബന്ധിച്ച് വിവാദങ്ങൾ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. സുരക്ഷാകാര്യങ്ങൾ പ്രവർത്തിക്കുന്നത് ഇന്‍റലിജൻസ് സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ ഏജൻസികൾ മുഖേനെയാണ്. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്‍റെ ജനപ്രീതിയെ ഭയക്കുന്നവരെന്നും ശിവൻകുട്ടി പറഞ്ഞു.

വിവിഐപികളുടെയും സുരക്ഷാഭീഷണിയുള്ള വിഐപികളുടെയും സുരക്ഷയ്ക്ക് എന്തൊക്കെ വേണമെന്ന് കൃത്യവും വ്യക്തവുമായ മാർഗനിർദേശങ്ങളുണ്ട്. ഭരണഘടനാപദവിയിൽ ഇരിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാമാനദണ്ഡങ്ങൾ പൊലീസിന്‍റെ ബ്ലൂ ബുക്ക് പ്രകാരമാണ്. അതിനുതാഴെ യെല്ലോ ബുക്കും ഉണ്ട്. സംസ്ഥാന പൊലീസ്, പൊലീസ് ഇന്‍റലിജൻസ്, ഐബി, എൻഎസ്‌ജി തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

'സുരക്ഷ ഒരുക്കുന്നത് സ്വാഭാവിക നടപടി': സുരക്ഷാഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ട സന്ദർഭങ്ങളിൽ പൊതുജനത്തിന്‍റേയും മീഡിയയുടെയും 'കൈയടി'കൾക്കായി സുരക്ഷ പിൻവലിക്കാൻ ഭരണകൂടം തീരുമാനിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാവുക.
മുഖ്യമന്ത്രിയെ തെരുവിൽ തടയാനും കല്ലെറിയാനും കരിങ്കൊടി കാണിക്കാനുമാണെന്ന രൂപത്തിൽ വാഹനത്തിന് മുൻപിൽ ചാടിവീണ് ആക്രമിക്കാനും വഴിനീളെ യുഡിഎഫ് - ബിജെപി അക്രമ സംഘങ്ങൾ ശ്രമിച്ചുവരികയാണ്. അത്തരമൊരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുക എന്നത് പൊലീസിന്‍റെ സ്വാഭാവിക നടപടിയാണ്. അതുമാത്രമാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്.

ALSO READ| 'ഇത് സ്‌റ്റാലിന്‍റെ റഷ്യയല്ല, മുഖ്യമന്ത്രിയ്‌ക്ക് ഭയമാണെങ്കില്‍ വീട്ടിലിരിക്കണം: പരിഹസിച്ച് വി ഡി സതീശന്‍

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിക്കെ അദ്ദേഹത്തിനും പലതരത്തിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രത്യേക പരിശീലനം നേടിയ കമാന്‍റോകളാണ് അന്ന് അദ്ദേഹത്തിന്‍റെ സുരക്ഷാചുമതല ഏറ്റെടുത്തത്. മലപ്പുറം പാണ്ടിക്കാട്ടെ കാമ്പില്‍ നിന്നും 60 ഐആർബി സ്കോർപ്പിയോൺ കമാന്‍റോകളെയാണ് അന്ന് നിയോ​ഗിച്ചത്. കൂടാതെ, തോക്കേന്തിയ 15 കമാന്‍റോകളും സുരക്ഷാകവചം ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടിവീഴുക, കല്ലെറിയുക, വിമാന യാത്രയിൽ പോലും ആക്രമിക്കാൻ ശ്രമിക്കുക ഇതൊക്കെയാണ് പ്രതിപക്ഷ യുവജന സംഘടനകൾ കുറേ കാലമായി ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്‍പില്‍ ചാടി വീണാൽ, വേഗതയിൽ വരുന്ന വാഹനം ഇടിച്ചുതെറിപ്പിച്ചാൽ അപകട സാധ്യത കൂടുതലാണ്. അങ്ങനെ വാഹനത്തിന് മുന്നിൽ ചാടിവീഴുന്നത് മനപൂർവം അപകടം സൃഷ്‌ടിച്ച് രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണ് നടത്തുന്നത്. അതുകൊണ്ടാണ് വാഹനത്തിന് നേരെ ചാടിവീഴാൻ ശ്രമിക്കുന്നവരെ പൊലീസ് തടയുന്നത്.

'പാലിച്ചത് ബ്ലൂ ബുക്കിലെ നിര്‍ദേശം': കറുത്ത വസ്ത്രങ്ങളും കരിങ്കൊടിയും വിവിഐപി പരിപാടികളിൽ പൊലീസ് നിരോധിക്കുന്നതിന് 'ബ്ലൂ ബുക്കിലെ' നിർദേശങ്ങളാണ് ആധാരം. പ്രധാനമന്ത്രിയുടെ പരിപാടികളിൽ കറുത്ത തുണികൾക്കും മറ്റുമുള്ള വിലക്കിന്‍റെ അതേ കാരണമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തിലും ഉള്ളത്. സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചുവെന്ന് പറ‍ഞ്ഞാൽ അർഥമാക്കുന്നത് 'ബ്ലൂ ബുക്കിൽ' പറഞ്ഞിട്ടുള്ള ചില നിർദേശങ്ങൾ കൂടി നടപ്പാക്കി സുരക്ഷ ഉയർത്തുന്നുവെന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചു.

ALSO READ| അകമ്പടി വാഹനങ്ങളും ബുള്ളറ്റ് പ്രൂഫ് വണ്ടിയും; മുഖ്യമന്ത്രി പെരുമാറുന്നത് ഭീരുവിനെ പോലെയെന്ന് കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് റോഡുകളിലെ നിയന്ത്രണത്തിനെതിരെ സംസ്ഥാനത്ത് നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം മരുന്നുവാങ്ങാൻ പോയ വ്യക്തിയെ തടഞ്ഞതും സ്‌കൂള്‍ വിദ്യാർഥികൾക്കടക്കം മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ബുദ്ധിമുട്ടുണ്ടായതും വലിയ വാർത്തയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിക്ക് പേടിയാണെങ്കിൽ വീട്ടിലിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പരിഹസിച്ചു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.