ETV Bharat / state

പ്ലസ് വൺ പരീക്ഷ തീയതിയിൽ മാറ്റം; മാതൃക, പൊതുപരീക്ഷകൾ ജൂണിൽ - അടുത്ത അധ്യയനവർഷം പ്രവേശന തീയതി

രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും; ഒമ്പതാം ക്ലാസ് വരെയുള്ള അടുത്ത അധ്യയനവർഷത്തെ പ്രവേശനം ആരംഭിച്ചു.

V Sivankutty on plus one exams and new acadamic year  Education Minister V Sivankutty  പ്ലസ് വൺ പരീക്ഷ തീയതിയിൽ മാറ്റം  പ്ലസ് വൺ മാതൃക പൊതുപരീക്ഷകൾ ജൂണിൽ  പ്ലസ് ടു പ്രവേശനം ജൂലൈ ഒന്നിന്  രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രവേശന തീയതി  അടുത്ത അധ്യയനവർഷം പ്രവേശന തീയതി  വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
പ്ലസ് വൺ പരീക്ഷ തീയതിയിൽ മാറ്റം; മാതൃക, പൊതുപരീക്ഷകൾ ജൂണിൽ
author img

By

Published : Apr 22, 2022, 6:31 PM IST

Updated : Apr 22, 2022, 7:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ തീയതി മാറ്റി. പുനർനിശ്ചയിച്ചത് പ്രകാരം പ്ലസ് വൺ മാതൃക പരീക്ഷ ജൂൺ 2 മുതൽ 7 വരെ നടക്കും. പ്ലസ് വൺ പൊതുപരീക്ഷ ജൂൺ 13 മുതൽ 30 വരെ നടക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ നടക്കും. ഒമ്പതാം ക്ലാസ് വരെയുള്ള അടുത്ത അധ്യയനവർഷത്തെ പ്രവേശനം ആരംഭിച്ചു.

പ്ലസ് വൺ പരീക്ഷ തീയതിയിൽ മാറ്റം; മാതൃക, പൊതുപരീക്ഷകൾ ജൂണിൽ

അക്കാദമിക് മാസ്റ്റർ പ്ലാൻ: ജൂൺ ഒന്നിന് സംസ്ഥാന വ്യാപകമായി പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എസ്എസ്എൽസി പരീക്ഷ മാനുവൽ പരിഷ്‌കരിക്കും. സ്‌കൂളുകളുടെ നടത്തിപ്പും പ്രവർത്തനവും സംബന്ധിച്ച സ്‌കൂൾ മാനുവൽ തയാറാക്കും. സ്‌കൂൾ തലത്തിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേർത്തു.

അടുത്ത അധ്യയന വർഷത്തെ ഒന്നാം വാല്യം പാഠപുസ്‌തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. പാഠപുസ്‌തകങ്ങൾ മുൻകൂട്ടി കുട്ടികൾക്ക് ലഭ്യമാക്കും. കെബിപിഎസിൽ നിന്ന് അച്ചടി പൂർത്തിയാകുന്ന മുറയ്ക്ക് ജില്ല ഹബ്ബുകളിൽ എത്തിക്കും. നിലവിൽ ലഭ്യമായ പാഠപുസ്‌തകങ്ങൾ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നേ സ്‌കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

യൂണിഫോം അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. നിലവിൽ ബോയ്‌സ് / ഗേൾസ് ആയി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് മിക്‌സഡ് ആകാൻ താത്‌പര്യമുണ്ടെങ്കിൽ പിടിഎകൾ സർക്കാരിന് അപേക്ഷ നൽകിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.

മൂല്യനിർണയം: ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയത്തിനായി പുതുക്കിയ പരീക്ഷ മാനുവൽ പ്രകാരം ഓരോ അധ്യാപകനും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ മാറ്റം വരുത്തി. ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങൾക്ക് ഓരോ ദിവസവും നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ഉച്ചയ്ക്ക് മുമ്പ് 13, ഉച്ചയ്ക്കുശേഷം 13 എന്നിങ്ങനെ 26 ആയിരുന്നു. ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങൾക്ക് ഉച്ചയ്ക്ക് മുമ്പ് 20, ഉച്ചയ്ക്ക് ശേഷം 20 എന്നിങ്ങനെ 40 ആയിരുന്നു.

ഇത് യഥാക്രമം 17+17=34, 25+25=50 ആയി വർധിപ്പിച്ചിരുന്നു. എന്നാൽ അധ്യാപകസംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ഇത് കുറച്ചതായി മന്ത്രി പറഞ്ഞു. മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 15+15=30, 22+22=44 ആയാണ് പുനർനിർണയിച്ചത്. മൂല്യനിർണയത്തിന് അധ്യാപകർക്കുള്ള പ്രതിഫലത്തുക ഉയർത്തുന്ന കാര്യവും സർക്കാരിൻ്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Last Updated : Apr 22, 2022, 7:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.