ETV Bharat / state

'കഴിഞ്ഞ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഫലം തമാശ'; വിവാദ പ്രസ്‌താവന തിരുത്തി മന്ത്രി വി. ശിവന്‍കുട്ടി

author img

By

Published : Jul 2, 2022, 12:59 PM IST

Updated : Jul 2, 2022, 1:12 PM IST

തനിക്ക് എതിരെയുണ്ടായ വിവാദ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി

കഴിഞ്ഞ വര്‍ഷത്തെ SSLC പരീക്ഷ ഫലം തമാശ  വി ശിവന്‍കുട്ടി വിവാദ പ്രസ്‌താവന  മന്ത്രി വി ശിവന്‍കുട്ടി  SSLC പരീക്ഷ ഫലം  SSLC വിവാദ പരാമര്‍ശം  Minister V Shivankutty corrected the controversial statement  V Sivankutty
'കഴിഞ്ഞ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഫലം തമാശ'; വിവാദ പ്രസ്‌താവന തിരുത്തി മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയത് ദേശീയതലത്തില്‍ തമാശയായിരുന്നുവെന്ന വിവാദ പ്രസ്‌താവന തിരുത്തി മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും കഠിന പ്രയത്‌നം കൊണ്ടാണ് കഴിഞ്ഞ വർഷം വലിയ വിജയം നേടിയത്. തന്‍റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവാദ പ്രസ്‌താവന തിരുത്തി മന്ത്രി വി. ശിവന്‍കുട്ടി

കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വര്‍ഷം ഫോക്കസ് ഏരിയ വച്ചാണ് പരീക്ഷ നടത്തിയത്. പരീക്ഷ ഫലം വന്നപ്പോൾ ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് എ പ്ലസ് ലഭിച്ചു. കുട്ടികള്‍ക്ക് ലഭിച്ച അംഗീകാരത്തെ കേന്ദ്രത്തില്‍ ഉള്ളവരടക്കം കളിയാക്കിയിരുന്നു. എന്നാല്‍ അതിനെ താന്‍ വിമര്‍ശിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

താൻ പരീക്ഷ ഫലത്തെ തമാശമായി പറഞ്ഞിട്ടില്ല. ഇന്നലെ പുറത്ത് വന്ന വാർത്ത തെറ്റായി വ്യാഖ്യാനിച്ചതാണ്. എല്ലാ വിഷയത്തിലും നെഗറ്റീവ് മാത്രം കാണരുതെന്നും പോസിറ്റീവായി കൂടി കാണണമെന്നും പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ കൂടുതലൊന്നും വിശദീകരിക്കാന്‍ ഇല്ലെന്നും വ്യക്തമാക്കി.

അതേസമയം പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട വിജ്ഞാപനം ചൊവ്വാഴ്‌ച പ്രസിദ്ധീകരിക്കും. എ.കെ.ജി സെന്‍ററിലെ ആക്രമണത്തിൽ അന്വേഷണം ഊർജ്ജിതമായി നടക്കുന്നു. പ്രതിയെ ഉടൻ പൊലീസ് പിടികൂടും. നിലവിലെ രാഷ്‌ട്രീയ സാഹചര്യം വച്ച് നോക്കുമ്പോൾ കോൺഗ്രസ് തന്നെയാകാം അക്രമത്തിന് പിന്നില്‍.

മുൻ അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ പറയാമല്ലോ. അത് ശരിയാകാം തെറ്റാകാം. പൊലീസ് ജാഗ്രതയോടെ അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നിയമസഭ ഹാളില്‍ സ്‌കൂള്‍ വിക്കി അവാർഡ് വിതരണ വേദിയിലെ വിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശമാണ് വിവാദമായത്.

also read: കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം ഒരു തമാശ: വിവാദ പരാമര്‍വുമായി മന്ത്രി വി. ശിവൻകുട്ടി

Last Updated : Jul 2, 2022, 1:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.