ETV Bharat / state

നേമം ചുവന്നു ; എന്‍ഡിഎയുടെ അക്കൗണ്ട് പൂട്ടിച്ച് ശിവന്‍ കുട്ടി

author img

By

Published : May 2, 2021, 6:28 PM IST

എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെയും യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനേയും പരാജയപ്പെടുത്തിയാണ് ശിവന്‍കുട്ടിയുടെ വിജയം.

V Shivankutty  വി ശിവന്‍ കുട്ടി  എല്‍ഡിഎഫ് സ്ഥാനാര്‍ഥി  LDF  കുമ്മനം രാജശേഖരൻ  കെ മുരളീധരൻ  നേമം
നേമം ചുവന്നു; എന്‍ഡിഎയുടെ അകൗണ്ട് പൂട്ടിച്ച് ശിവന്‍ കുട്ടി

തിരുവനന്തപുരം : ബിജെപിയുടെ സംസ്ഥാനത്തെ ഏക അക്കൗണ്ട് പൂട്ടിച്ച് എല്‍ഡിഎഫ്. നേമത്ത് വി ശിവന്‍കുട്ടി വിജയിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെയും യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനെയും പരാജയപ്പെടുത്തിയാണ് ശിവന്‍കുട്ടിയുടെ തിളക്കമാര്‍ന്ന ജയം. ജയന്‍റ് കില്ലറായി കെ മുരളീധരനെ രംഗത്തിറക്കിയിട്ടും കോണ്‍ഗ്രസിന് മണ്ഡലം പിടിക്കാനായില്ല. ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നു.

വോട്ട് കച്ചവടാരോപണവും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയവുമടക്കം അവസാന നിമിഷം വരെ മണ്ഡലം ചര്‍ച്ചകളില്‍ സജീവമായിരുന്നു. സംസ്ഥാനത്തെ സീറ്റ് എണ്ണം ഒന്നില്‍ നിന്നും ഉയര്‍ത്തേണ്ട ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത കെ സുരേന്ദ്രന് നേമത്തെ തോല്‍വി വലിയ തിരിച്ചടിയാണ്. വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ കലാപങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് നേമത്തെ തോല്‍വി.

സംസ്ഥാനത്തെ ദയനീയ പ്രകടനത്തോട് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് എന്തായിരിക്കുമെന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. എന്‍ഡിഎയ്ക്ക് സംസ്ഥാനത്തുണ്ടായിരുന്ന ഏക സീറ്റില്‍ ഇത്തവണ ഒ രാജഗോപാലിനെ മാറ്റി പരീക്ഷിക്കാമെന്ന എന്‍ഡിഎ തന്ത്രം പാളിയതോടെ വരും ദിനങ്ങളില്‍ നേമം കൂടുതല്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.