ETV Bharat / state

ഒഴിവുള്ള തസ്തികയിലേക്ക് ഉടൻ അധ്യാപകരെ നിയമിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി - വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്താകെ ഒഴിഞ്ഞു കിടന്നിരുന്ന 429 എച്ച്എസ്എസ്‌ടി അധ്യാപക തസ്‌തികകളിലേക്ക് അധ്യാപക നിയമനം നടക്കുെമന്നും, പുതിയ ഒഴിവുകൾ വരുന്ന മുറക്ക് ആ ഒഴിവുകളിലേക്ക് പുതിയ ഉദ്യോഗാർഥികളെ നിയമിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൂടാതെ പ്ലസ് വണ്‍ പ്രവേശനത്തില്‍ അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു

തസ്‌തികമാറ്റ നിയമനം  V Shivankutty  education department  appointments in education department  new appointments in education department  പൊതു വിദ്യാഭ്യാസ വകുപ്പ്  പൊതു വിദ്യാഭ്യാസ വകുപ്പിൽ പുതുതായി 429 പേർക്ക് നിയമനം  പൊതു വിദ്യാഭ്യാസ വകുപ്പിൽ നിയമനം  എച്ച്എസ്എസ്‌ടി അധ്യാപക തസ്‌തികകൾ  പുതിയ ഉദ്യോഗാർഥികൾ പൊതു വിദ്യാഭ്യാസ വകുപ്പ്
തസ്‌തികമാറ്റ നിയമനം: പൊതു വിദ്യാഭ്യാസ വകുപ്പിൽ പുതുതായി 429 പേർക്ക് നിയമനം
author img

By

Published : Aug 12, 2022, 8:23 AM IST

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ തസ്‌തികമാറ്റ നിയമനം വഴി 429 പേരെ നിയമിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിലൂടെ സംസ്ഥാനത്താകെ ഒഴിഞ്ഞു കിടന്നിരുന്ന 429 എച്ച്എസ്എസ്‌ടി(ജൂനിയർ) അധ്യാപക തസ്‌തികകളിലേക്ക് നിയമനം നടക്കുമെന്നും മന്ത്രി അറിയിച്ചു.

എച്ച്എസ്എസ്‌ടി (ജൂനിയർ ) ആയി നിയമനം ലഭിച്ച എച്ച് എസ്.എ, യു.പി.എസ്.എ / എൽ.പി.എസ്.എ, ഹയർസെക്കൻഡറി വിഭാഗം മിനിസ്റ്റീരിയൽ ജീവനക്കാർ എന്നിവർ നിലവിലത്തെ തസ്‌തികയിൽ നിന്നും വിടുതൽ ചെയ്യുന്ന മുറക്ക് ആ തസ്‌തികകളിൽ പുതിയ ഒഴിവുകൾ വരും. ആ ഒഴിവുകളിലേക്ക് പുതിയ ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്ലസ് വൺ പ്രവേശനം: അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യഘട്ട അവസാന അലോട്ട്മെന്‍റിന് ശേഷം അന്തിമ വിലയിരുത്തിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 2,13, 532 പേർ പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടി.

ഇതിൽ 1,19,475 പേർ സ്ഥിരം പ്രവേശനവും 94,057 പേർ താത്കാലിക പ്രവേശനവും നേടി. രണ്ടാംഘട്ട അലോട്ട്മെന്‍റ് ഈ മാസം 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തീയതികളിൽ നടക്കും. മുഖ്യഘട്ട അവസാന അലോട്ട്മെന്‍റ് ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 22, 23,24 തീയതികളിലായി പ്രവേശനം പൂർത്തിയാക്കും. പ്ലസ് വൺ ക്ലാസുകൾ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി അറയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.