ETV Bharat / state

'കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍റെ മരണം മാനസിക സമ്മര്‍ദം മൂലമല്ല'; ആരോപണ വിധേയര്‍ക്ക് പങ്കില്ലെന്ന് അന്വേഷണ കമ്മിഷന്‍ - വി പ്രതാപ ചന്ദ്രന്‍

പരാതിക്കാരുടെ ആരോപണങ്ങളെ പൂര്‍ണമായി തള്ളുന്നതാണ് കെപിസിസി അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ടുകള്‍

കെപിസിസി അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ടുകള്‍  കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍റെ മരണം  കെപിസിസി അന്വേഷണ കമ്മിഷന്‍
കെപിസിസി ട്രഷറര്‍
author img

By

Published : Jul 28, 2023, 9:31 PM IST

Updated : Jul 28, 2023, 9:43 PM IST

തിരുവനന്തപുരം: കെപിസിസി ട്രഷററായിരിക്കേ അന്തരിച്ച വി പ്രതാപചന്ദ്രന്‍റെ മരണം പാര്‍ട്ടിയിലെ ചിലരുടെ മാനസിക സമ്മര്‍ദം മൂലമെന്ന മകന്‍റെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനാണ് ഈ നിഗമനത്തിലെത്തിയത്. പ്രതാപചന്ദ്രനുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന രമേശ്, പ്രമോദ് എന്നീ വ്യക്തികളുടെ മാനസിക പീഡനവും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമാണ് പ്രതാപ ചന്ദ്രന്‍റെ മരണത്തിന് കാരണമെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി പ്രതാപചന്ദ്രന്‍റെ മകനും മകളുമാണ് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നത്.

ഇക്കാര്യം മാധ്യമ വാര്‍ത്തകളില്‍ നിറയുകയും എതിരാളികള്‍ കോണ്‍ഗ്രസിനെതിരെ ഇത് ആയുധമാക്കുകയും ചെയ്‌തതോടെ സമ്മര്‍ദത്തിലായ കോണ്‍ഗ്രസ് നേതൃത്വമാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. പ്രസിഡന്‍റ് കെ സുധാകരന്‍റെ നിര്‍ദേശ പ്രകാരം കെപിസിസി ജനറല്‍ സെക്രട്ടറി മരായപുരം ശ്രീകുമാര്‍ ചെയര്‍മാനും മറ്റൊരു കെപിസിസി ജനറല്‍ സെക്രട്ടറി ജി സുബോധന്‍ അംഗവുമായ കമ്മിഷനാണ് പരാതി അന്വേഷിച്ച് കെപിസിസി നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിക്കാരുടെ ആരോപണങ്ങള്‍ പൂര്‍ണമായി നിരാകരിക്കുന്ന കണ്ടെത്തലുകളാണ് അന്വേഷണ കമ്മിഷന്‍റേത്.

കണ്ടെത്തലുകള്‍ ഇങ്ങനെ: പ്രതാപചന്ദ്രന് യാതൊരു മാനസിക സമ്മര്‍ദവും ആരോപണ വിധേയരായ രമേശ്, പ്രമോദ് എന്നിവരില്‍ നിന്നുണ്ടായിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ ട്രഷറര്‍ക്കെതിരെ വന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ടര്‍മാര്‍ പേരുവച്ച് നല്‍കി. ആരോപണ വിധേയര്‍ക്ക് പങ്കില്ല, പ്രതാപചന്ദ്രന് ഇവരുമായി യാതൊരു സാമ്പത്തിക ബന്ധവും ഇല്ല. അദ്ദേഹത്തിന്‍റെ മകന് ഈ വ്യക്തികളെ കുറിച്ച് യാതൊരൂ മുന്നറിവും ഉണ്ടായിരുന്നില്ല. ജീവിച്ചിരിക്കെ പ്രതാപചന്ദ്രന്‍ ഈ വ്യക്തികള്‍ക്കെതിരെ പാര്‍ട്ടിയില്‍ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. മകന്‍ പരാതി നല്‍കിയത് ചില വ്യക്തികളുടെ പ്രേരണയിലെന്ന് വ്യക്തമാണ്.

ഈ പരാതിയുടെ പേരില്‍ ആരോപണ വിധേയര്‍ക്കുണ്ടായ മാനഹാനി പരാതിക്കാര്‍ ബോധപൂര്‍വം സൃഷ്‌ടിച്ചതാണെന്നുമാണ് കണ്ടെത്തല്‍. കമ്മിഷന്‍റെ കണ്ടെത്തലുകള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിരപരാധികളായ രണ്ടു വ്യക്തികളെ കേസില്‍പ്പെടുത്താനുള്ള ശ്രമം അത്യന്തം അപലപനീയമാണ്. പത്രങ്ങളില്‍ വന്ന വാര്‍ത്തകളും അവര്‍ക്ക് മാനഹാനിയുണ്ടാക്കുന്നതായിരുന്നു. ആരോപണത്തിന്‍റെ പേരില്‍ അവരെ മാറ്റിനിര്‍ത്തി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമായിരുന്നു എന്നും സുധാകരന്‍ പറഞ്ഞു.

ALSO READ | കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു

തികച്ചും സ്വാഭാവിക മരണമാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അംഗീകരിച്ചിരുന്നു. ദുരൂഹത ചൂണ്ടിക്കാട്ടി 14 ദിവസത്തിന് ശേഷം അദ്ദേഹത്തിന്‍റെ മകനും മകളും ചേര്‍ന്ന് പരാതി നല്‍കിയപ്പോഴേ അതില്‍ അസ്വാഭാവികത ഉണ്ടെന്ന് ബോധ്യമായതാണ്. പ്രതാപചന്ദ്രനുമായി നല്ല ബന്ധമുള്ള രമേശ്, പ്രമോദ് എന്നിവരെ ആരോപണ വിധേയരാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും ബോധ്യപ്പെട്ടിരുന്നു. എന്നിട്ടും വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് കമ്മിഷനെ നിയോഗിക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. 2022 ഡിസംബര്‍ 20നാണ് കെപിസിസി ട്രഷററായിരിക്കേ വി പ്രതാപചന്ദ്രന്‍ അന്തരിച്ചത്. ആദ്യകാല കോണ്‍ഗ്രസ് നേതാവായിരുന്ന എസ് വരദരാജന്‍ നായരുടെ മകനാണ് വി പ്രതാപചന്ദ്രന്‍.

Last Updated : Jul 28, 2023, 9:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.