തിരുവനന്തപുരം: കേരളത്തിൽ സർക്കാർ രൂപീകരിക്കാൻ 30 സീറ്റുകൾ പോലും വേണ്ടി വരില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നിയമസഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. കേന്ദ്ര സർക്കാരിന്‍റെ വികസന പരിപാടികൾക്ക് ജനങ്ങൾ അംഗീകാരം നൽകും. ശബരിമല, ലൗ ജിഹാദ് വിഷയങ്ങളിൽ ഇടതു വലതു മുന്നണികൾ ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിച്ചത്. കഴക്കൂട്ടത്ത് ബിജെപിക്ക് വിജയം ഉറപ്പാണ്. ആചാരലംഘനത്തോടുള്ള ജനങ്ങളുടെ അമർഷം തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തുമെന്നും വി. മുരളീധരൻ പറഞ്ഞു. ഉള്ളൂരിലെ 165-ാം നമ്പർ ബൂത്തിലെത്തി മുരളീധരൻ വോട്ട് രേഖപ്പെടുത്തി.
കേരളത്തിൽ സർക്കാർ രൂപീകരിക്കാൻ 30 സീറ്റുകൾ പോലും വേണ്ട: വി. മുരളീധരൻ - തിരുവനന്തപുരം
നിയമസഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്നും കേന്ദ്ര സർക്കാരിന്‍റെ വികസന പരിപാടികൾക്ക് ജനങ്ങൾ അംഗീകാരം നൽകുമെന്നും വി. മുരളീധരൻ