ETV Bharat / state

'ചർച്ചയ്‌ക്ക് തയ്യാർ, പക്ഷേ ആര്യ രാജേന്ദ്രനും ഡിആർ അനിലും രാജിവയ്‌ക്കണം' ; കത്ത് വിവാദത്തിൽ കെ മുരളീധരൻ - V MURALEEDHARAN ON CORPORATION LETTER CONTROVERSY

കേന്ദ്രമന്ത്രി വി മുരളീധരൻ പിണറായിയുടെ മോദിയിലേക്കുള്ള പാലമാണെന്ന് കെ മുരളീധരൻ

കെ മുരളീധരൻ  Arya Rajendran  D R Anil  തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം  LETTER CONTROVERSY IN TVM CORPORATION  V MURALEEDHARAN  V MURALEEDHARAN ON CORPORATION LETTER CONTROVERSY  കത്ത് വിവാദത്തിൽ വി മുരളീധരൻ
കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ വി മുരളീധരൻ
author img

By

Published : Dec 29, 2022, 7:24 PM IST

കോർപറേഷനിലെ കത്ത് വിവാദത്തിൽ വി മുരളീധരൻ

തിരുവനന്തപുരം : കോർപറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനും, ഡി ആർ അനിലും രാജിക്ക് തയാറാണെങ്കിൽ മാത്രമേ നാളെ നടക്കുന്ന ചർച്ചയില്‍ പങ്കെടുക്കൂവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോർപറേഷന് മുന്നിൽ നടക്കുന്ന കോൺഗ്രസ് സമരത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ സമരം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി നഗരസഭ ഭരണസമിതി നാളെ ചർച്ചയ്ക്ക് വിളിച്ചതിന് മറുപടി ആയാണ് മുരളീധരന്‍റെ പ്രസ്‌താവന.

കോൺഗ്രസ് ഇപ്പോൾ വെജിറ്റേറിയൻ സമരമാണ് നടത്തുന്നത്. അതിനെ നോൺ വെജിറ്റേറിയനിലേക്ക് നയിക്കരുത്. രണ്ടും വശമുള്ളതാണെന്നും മുരളീധരൻ പറഞ്ഞു.

ALSO READ: നഗരസഭയിലെ കത്ത് വിവാദം; സമരക്കാരെ ചർച്ചയ്‌ക്ക് വിളിച്ച് മന്ത്രി എംബി രാജേഷ്

കേന്ദ്രമന്ത്രി വി മുരളീധരൻ പിണറായിയുടെ മോദിയിലേക്കുള്ള പാലമാണ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര ജനങ്ങൾക്ക് മനസിലാകുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഓഫിസുകളിൽ കയറിയിറങ്ങുന്ന എൻഫോഴ്സ്മെൻ്റ് വിഭാഗം കേരളത്തിലെത്തുമ്പോൾ കാഷ്വൽ ലീവിൽ ആണെന്നും മുരളീധരൻ പരിഹസിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.