ETV Bharat / state

കസ്റ്റംസിനെതിരെ മുഖ്യമന്ത്രി പറഞ്ഞത് വിഡ്ഢിത്തരങ്ങൾ: വി. മുരളീധരൻ

മുഖ്യമന്ത്രിക്ക് വാർത്താക്കുറിപ്പ് തയ്യാറാക്കി നൽകുന്നയാളെ പിരിച്ചുവിടണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ തിരുവനന്തപുരത്ത് പ്രതികരിക്കും.

മുഖ്യമന്ത്രിക്കെതിരെ വി മുരളീധരൻ  കസ്റ്റംസിനെതിരെ മുഖ്യമന്ത്രി പറഞ്ഞത് വിഡ്ഢിത്തരങ്ങൾ  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത  കള്ളക്കടത്തു നിരീക്ഷിക്കൽ  V Muraleedaran against Pinarayi Vijayan  V Muraleedaran news  Pinarayi Vijayan latest news  customs news  latest news malayalam
കസ്റ്റംസിനെതിരെ മുഖ്യമന്ത്രി പറഞ്ഞത് വിഡ്ഢിത്തരങ്ങൾ; മുഖ്യമന്ത്രിക്ക് എതിരെ വി. മുരളീധരൻ
author img

By

Published : Mar 7, 2021, 12:19 PM IST

Updated : Mar 7, 2021, 1:17 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിക്ക് വാർത്താക്കുറിപ്പ് തയ്യാറാക്കി നൽകുന്നയാളെ പിരിച്ചുവിടണം. കഴിഞ്ഞദിവസം കസ്റ്റംസിനെതിരെ മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിച്ചത് വിഡ്ഢിത്തരങ്ങളാണ്. കസ്റ്റംസുമായി ബന്ധപ്പെട്ട വിഷയത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ മറുപടി നൽകുന്നത് സ്വാഭാവിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

വി. മുരളീധരൻ

വിദേശത്ത് നിന്നുള്ള കള്ളക്കടത്തു നിരീക്ഷിക്കലാണ് വിദേശകാര്യവകുപ്പിന്‍റെ ജോലി എന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. അത് ധനകാര്യവകുപ്പിന്‍റെ ജോലിയാണ്. ഇച്ഛാശക്തിയുള്ള ധനമന്ത്രി ഉള്ളതുകൊണ്ടാണ് പിണറായിയുടെ കള്ളത്തരങ്ങൾ കൈയോടെ പിടിച്ചത്. വിനോദിനി ബാലകൃഷ്ണനെ വി മുരളീധരൻ വേട്ടയാടുന്നു എന്ന് മുഖ്യമന്ത്രി പറയാത്തത്തിൽ ആശ്വാസമുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Last Updated : Mar 7, 2021, 1:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.