ETV Bharat / state

'പ്രതിനിധിയെ ആവശ്യപ്പെട്ടത് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍' ; സെർച്ച് കമ്മിറ്റി രൂപവത്കരണത്തിൽ സർക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍ - കാലിക്കറ്റ് വിസി

മന്ത്രിമാർ വിശദീകരണം നൽകാൻ ആറ് മാസം എടുത്തുവെന്നും തീരുമാനമെടുക്കാൻ തനിക്കും സമയം വേണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

university vc appointment  governor nomination for search committee  nomination for search committee  search committee for university vc appointment  governor  governor arif muhammad khan  ഗവർണർ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ആരിഫ് മുഹമ്മദ് ഖാൻ  സർവകലാശാല വിസി നിയമനം  സർവകലാശാല വിസി നിയമനം സെർച്ച് കമ്മിറ്റി  സർക്കാരിനെതിരെ ഗവർണർ  മലയാളം സർവകലാശാല വിസി നിയമനം  മലയാളം സർവകലാശാല  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു  കാലിക്കറ്റ് വിസി  മലയാളം വൈസ് ചാൻസലർ
ഗവർണർ
author img

By

Published : Mar 4, 2023, 8:24 AM IST

ഗവർണർ മാധ്യമങ്ങളോട്

തിരുവനന്തപുരം : സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപവത്കരണത്തിൽ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിമർശനം. മലയാളം സർവകലാശാല വിസി നിയമനത്തിനായി സെർച്ച്‌ കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലർ ആണ്. ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തന്നോട് പ്രതിനിധിയെ ആവശ്യപ്പെട്ടത്. നിയമസഭ പാസ്സാക്കിയാൽ നിയമം ആകില്ല. താൻ ഒപ്പിട്ടാൽ മാത്രമേ അത് നിയമമാകൂവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

മന്ത്രിമാർ കാര്യങ്ങൾ വിശദീകരിച്ചത് ആറ് മാസം എടുത്താണ്. അതുകൊണ്ട് തനിക്കും സമയം വേണം. കെടിയു വിസി നിയമനത്തിൽ സർക്കാർ നൽകിയ പാനൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

കാലിക്കറ്റ് വിസിക്ക് മലയാളം വൈസ് ചാൻസലറുടെ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, കാലിക്കറ്റ് വിസി ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസ് നേരിടുന്നതിനാൽ ഇദ്ദേഹത്തിന് വിസി ചുമതല ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഗവർണർ സർക്കാർ പോര് വീണ്ടും : മലയാളം സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ സർക്കാർ വീണ്ടും ആവശ്യപ്പെട്ടതിനാൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ആരിഫ് മുഹമ്മദ് ഖാന്‍ രോഷത്തോടെ മറുപടി നൽകിയിരുന്നു. ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ കത്തയച്ചതെന്ന് മറുപടിക്കത്തിൽ ഗവർണർ ചോദിക്കുന്നു. സ്വന്തം നിലയ്‌ക്ക് സെർച്ച് കമ്മിറ്റി രൂപീകരിക്കാനായിരുന്നു സർക്കാരിന്‍റെ നീക്കം.

2022 ഒക്‌ടോബർ 14ന് സെർച്ച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ ചോദിച്ച് രാജ്‌ഭവൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. എന്നാൽ ഗവർണറുടെ കത്ത് ലഭിച്ചിട്ടും സർക്കാർ പ്രതിനിധിയെ നൽകിയില്ല. പകരം സർക്കാർ തലത്തിൽ കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു.

സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകിയ വിവരം പ്രത്യേകം സൂചിപ്പിച്ച ഫയൽ മന്ത്രി ആർ ബിന്ദുവിന്‍റെ തീരുമാനത്തിനായി സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണറുടെ നിർദേശ പ്രകാരം മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് പകരം അഞ്ചംഗ കമ്മിറ്റി രൂപവത്കരിക്കാനുള്ള സർക്കാർ തീരുമാനം ഫയലിൽ എഴുതി. അത് പ്രകാരം ഫയൽ വീണ്ടും സമർപ്പിക്കാനും നിർദേശിച്ചു.

ഗവർണർ ഒപ്പിടാത്ത ബില്ലിൽ നിർദേശിച്ച ഘടനയിലുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ മന്ത്രി ആർ ബിന്ദു ഫയലിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ സർക്കാർ പ്രതിനിധിയെ തേടി രാജ്ഭവനിൽ നിന്ന് കത്ത് നൽകിയ കാര്യവും മന്ത്രി നിർദേശിച്ച രീതിയിലുള്ള സെർച്ച് കമ്മിറ്റിക്ക് വ്യവസ്ഥയുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തി വീണ്ടും മന്ത്രിക്ക് മുന്നിൽ സമർപ്പിച്ചു.

എന്നാൽ നേരത്തെ ഫയലിൽ രേഖപ്പെടുത്തിയത് പോലെ തന്നെ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കാൻ മന്ത്രി ആവർത്തിച്ച് നിർദേശം നൽകുകയായിരുന്നു. ഇത് അനുസരിച്ച് സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ജനുവരി 18ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർക്കാർ കത്ത് നൽകുകയായിരുന്നു.

സാങ്കേതിക സർവകലാശാലയിലും വടംവലി: കേരള സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റും വിസിയും തമ്മിലുള്ള സംഘർഷം ശക്തമാവുകയാണ്. എപിജെ അബ്‌ദുൾകലാം സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർക്ക് നിയന്ത്രണം ഏർപ്പെടുത്തി സിൻഡിക്കേറ്റ് പ്രമേയങ്ങൾ പാസാക്കിയിരുന്നു. ഈ പ്രമേയങ്ങൾ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കിയിരുന്നു.

2023 ജനുവരി 1നും ഫെബ്രുവരി 17നും പാസാക്കിയ 2 പ്രമേയങ്ങൾ സർവകലാശാല ചട്ടം 10(3) പ്രകാരമാണ് ഗവർണർ റദ്ദാക്കിയത്. സിൻഡിക്കേറ്റ് യോഗത്തിൽ എടുത്ത ഈ തീരുമാനങ്ങളോട് താത്കാലിക വിസി സിസ തോമസ് വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യം കണക്കിലെടുത്തുകൊണ്ടായിരുന്നു ഗവർണറുടെ നടപടി.

റദ്ദാക്കിയ പ്രമേയങ്ങൾ : സർവകലാശാലകളിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള അധികാരം വൈസ് ചാൻസലറിൽ നിന്ന് സിൻഡിക്കേറ്റിന് കൈമാറിയ പ്രമേയം. വൈസ് ചാൻസലർ ഗവർണർക്ക് നൽകുന്ന കത്തുകളുടെ ഉള്ളടക്കം സിൻഡിക്കേറ്റിന്‍റെ അറിവോടെ ആയിരിക്കണം എന്ന പ്രമേയം എന്നിവ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.