ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമകേസ്; കത്തി കണ്ടെത്തി

യൂണിവേഴ്സിറ്റി കോളജിൽ നടത്തിയ തെളിവെടുപ്പിലാണ് കണ്ടെത്തൽ

കത്തി കണ്ടെത്തി
author img

By

Published : Jul 19, 2019, 9:25 AM IST

Updated : Jul 19, 2019, 10:55 AM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമ കേസിൽ അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. യൂണിവേഴ്സിറ്റി കോളജിൽ പൊലീസ് നടത്തിയ തെളിവെടുപ്പില്‍ കോളജ് ഗെയ്റ്റിന്‍റെ സമീപത്തെ ചവറു കൂനയിൽ നിന്നാണ് കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തത്. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്താണ് ചവറ് കൂനയിൽ നിന്ന് കത്തി പുറത്തെടുത്തത്.

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമകേസ്; കത്തി കണ്ടെത്തി

കന്‍റോണ്‍മെന്‍റ് സി ഐ അനില്‍കുമാറിന്‍റെ നേതൃത്തിലുള്ള അന്വേഷണ സംഘം രാവിലെ എട്ടരയോടെയാണ് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും തെളിവെടുപ്പിനായി യൂണിവേഴ്സിറ്റി കോളജിലെത്തിച്ചത്. തുടർന്ന് പ്രതികളുമായി സംഘർഷം നടന്ന യൂണിറ്റ് റൂമിലും കോളജിന്‍റെ വിവിധ ഭാഗങ്ങളിലും തെളിവെടുപ്പ് നടത്തി.

കെ എസ് യു ഉൾപ്പടെയുള്ള വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ഉണ്ടാകുമെന്നുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെയടിസ്ഥാനത്തില്‍ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കത്തിയെവിടെയാണെന്ന് പറയാൻ ഇവർ തയ്യറായില്ല. ഇന്നലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Intro:Body:Conclusion:
Last Updated : Jul 19, 2019, 10:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.