തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസില്‍ മുഖ്യ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരെയാണ് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. യൂണിവേഴ്‌സിറ്റി കോളജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് ജീവന് ഭീഷണി ഉണ്ടാക്കുമെന്നും അതിനാല്‍ പൊലീസ് കസ്റ്റഡിയില്‍ വിടരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. കോടതി ഈ വാദം അംഗീകരിച്ചില്ല. സുരക്ഷ ഒരുക്കാനാണ് പോലീസ് ഉള്ളതെന്ന് കോടതി മറുപടി നല്‍കി. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാല് ആണ് അപേക്ഷ പരിഗണിച്ചത്. പ്രതികളെ കസ്റ്റഡയില്‍ ലഭിച്ച സാഹചര്യത്തില്‍ കേളജിലെത്തിച്ച് തെളിവെടുക്കും. അഖിലിനെ കുത്താന്‍ ഉപയോഗിച്ച ആയുധം ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്ന കോളജില്‍ തിങ്കളാഴ്‌ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം. കഴിയുന്നത്ര വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പൊലീസിന്‍റെ നീക്കം.
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമം; മുഖ്യ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - ശിവരഞ്ജിത്
മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസില്‍ മുഖ്യ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരെയാണ് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. യൂണിവേഴ്‌സിറ്റി കോളജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് ജീവന് ഭീഷണി ഉണ്ടാക്കുമെന്നും അതിനാല്‍ പൊലീസ് കസ്റ്റഡിയില്‍ വിടരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. കോടതി ഈ വാദം അംഗീകരിച്ചില്ല. സുരക്ഷ ഒരുക്കാനാണ് പോലീസ് ഉള്ളതെന്ന് കോടതി മറുപടി നല്‍കി. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാല് ആണ് അപേക്ഷ പരിഗണിച്ചത്. പ്രതികളെ കസ്റ്റഡയില്‍ ലഭിച്ച സാഹചര്യത്തില്‍ കേളജിലെത്തിച്ച് തെളിവെടുക്കും. അഖിലിനെ കുത്താന്‍ ഉപയോഗിച്ച ആയുധം ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്ന കോളജില്‍ തിങ്കളാഴ്‌ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം. കഴിയുന്നത്ര വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പൊലീസിന്‍റെ നീക്കം.
യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസിൽ മുഖ്യ പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
ഒന്നാം പ്രതി ശിവരജിത്, രണ്ടാം പ്രതി നസീം എന്നിവരെയാണ് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4 കസ്റ്റഡിയിൽ വിട്ടത്.
കസ്റ്റഡിയിൽ വിടരുതെന്ന പ്രതികളുടെ വാദം കോടതി തള്ളി.
കോളേജിൽ തെളിവെടുപ്പ് നടത്തുന്നത് ജീവന് ഭീഷണിയെന്നും പ്രതിഭാഗം വാദിച്ചു.
സുരക്ഷയ്ക്കാണ് പോലീസെസ് കോടതിയുടെ മറുപടി.
Conclusion: