ETV Bharat / state

യൂണിവേഴ്സിറ്റി കോളജ് അക്രമം; പൊലീസ് നിഷ്ക്രിയമെന്ന് കെ.എം അഭിജിത്ത് - പൊലീസ് നിഷ്ക്രിയമെന്ന് കെ.എം അഭിജിത്ത്

ഇന്നലെ യൂണിവേഴ്സിറ്റി കോളജിൽ ആദ്യം അക്രമം തുടങ്ങിയത് എസ്.എഫ്.ഐ പ്രവർത്തകരാണ്. അവരാണ് തങ്ങൾക്കെതിരെ ആദ്യം കല്ലെറിഞ്ഞത്. കെ.എസ്.യു പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്താൽ നിയമപരമായി നേരിടുമെന്നും അഭിജിത്ത് പറഞ്ഞു.

University College Violence KM Abhijith  യൂണിവേഴ്സിറ്റി കോളജ് അക്രമം  പൊലീസ് നിഷ്ക്രിയമെന്ന് കെ.എം അഭിജിത്ത്  കെ.എസ്.യു
യൂണിവേഴ്സിറ്റി കോളജ് അക്രമം: പൊലീസ് നിഷ്ക്രിയമെന്ന് കെ.എം അഭിജിത്ത്
author img

By

Published : Nov 30, 2019, 3:47 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ കെ.എസ്.യു പ്രവർത്തകരെ മർദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് നിഷ്ക്രിയമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത്. ഇതിനു പിന്നിൽ സർക്കാരിന്‍റെയും പാർട്ടിയുടെയും സമ്മർദമാണ്. പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ കമ്മിഷണർക്കെതിരെയും സമരം ശക്തമാക്കും.

യൂണിവേഴ്സിറ്റി കോളജ് അക്രമം: പൊലീസ് നിഷ്ക്രിയമെന്ന് കെ.എം അഭിജിത്ത്

ഇന്നലെ യൂണിവേഴ്സിറ്റി കോളജിൽ ആദ്യം അക്രമം തുടങ്ങിയത് എസ്.എഫ്.ഐ പ്രവർത്തകരാണ്. അവരാണ് തങ്ങൾക്കെതിരെ ആദ്യം കല്ലെറിഞ്ഞത്. കെ.എസ്.യു പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്താൽ നിയമപരമായി നേരിടുമെന്നും അഭിജിത്ത് പറഞ്ഞു. യൂണിവേഴ്സിറ്റി ഹോസ്റ്റൽ മാഫിയ ലഹരി സംഘങ്ങളുടെ കൈയ്യിലാണെന്ന് അദ്ദേഹം ആരോപിച്ചു. കോളജില്‍ പൊലീസ് റെയ്ഡ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് യുണിവേഴ്സിറ്റി കോളജിൽ കെ.എസ്.യു പ്രവർത്തകനെ മർദിച്ചത് ചോദ്യം ചെയ്തു എത്തിയ കെ.എസ്.യു പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. കെ.എം അഭിജിത്ത് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.

Intro:യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു പ്രവർത്തകരെ മർദിച്ച എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് നിഷ്ക്രിയമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത്. ഇതിനു പിന്നിൽ സർക്കാരിന്റെയും പാർട്ടിയുടെയും സമ്മർദ്ദമാണ്. പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ കമ്മീഷണർക്കെതിരെയും സമരം ശക്തമാക്കും. ഇന്നലെ യൂണിവേഴ്സിറ്റി കോളേജിൽ ആദ്യം അക്രമം തുടങ്ങിയത് എസ് എഫ് ഐ പ്രവർത്തകരാണ്. അവരാണ് തങ്ങൾക്കെതിരെ ആദ്യം കല്ലെറിഞ്ഞത്. കെ.എസ്.യു പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്താൽ നിയമപരമായി നേരിടുമെന്നും അഭിജിത്ത് പറഞ്ഞു.

Body:യൂണിവേഴ്സിറ്റി ഹോസ്റ്റൽ മാഫിയ ലഹരി സംഘങ്ങളുടെ കൈയ്യിലാണെന്ന് ആരോപിച്ച അഭിജിത്ത് അവിടെ പോലീസ് റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഇന്നലെയാണ് യുണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു പ്രവർത്തകനെ മർദിച്ചത് ചോദ്യം ചെയ്തു എത്തിയ കെ.എസ്.യു പ്രവർത്തകരും എസ് എഫ് ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. കെ.എം അഭിജിത്ത് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.