ETV Bharat / state

കുത്തുകേസ് പ്രതികളുടെ പരീക്ഷാ ക്രമക്കേട് വെളിപ്പെടുത്തി പി.എസ്.സി - psc enquiry

പരീക്ഷ സമയം ശിവരഞ്ജിത്തിന് ലഭിച്ചത് 96 എസ്.എം.എസ്, പ്രണവിന് ലഭിച്ചത് 78 എസ്.എം.എസ്

പിഎസ്‌സിയിൽ ക്രമക്കേട് കണ്ടെത്തിയ സംഭവം: വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെടും
author img

By

Published : Aug 6, 2019, 6:04 PM IST

Updated : Aug 6, 2019, 7:33 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികള്‍ പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിന് തെളിവുകള്‍ നിരത്തി പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. കാസർകോട് ജില്ലാ സിവില്‍ പൊലീസ് പരീക്ഷ നടന്ന 2018 ജൂലൈ 22ന് ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ 7736493940 എന്ന മൊബൈല്‍ നമ്പരിലേക്ക് 7907508587,9809269076 എന്നീ മ്പരുകളില്‍ നിന്ന് 96 എസ്എംഎസുകളാണെത്തിയത്.
പി.എസ്.സി പരീക്ഷ ആരംഭിച്ച 2 മണിക്കും അവസാനിച്ച 3.15നുമിടയിലാണ് ഈ എസ്.എം.എസുകളെത്രയും വന്നിരിക്കുന്നത്. പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ ഇത്രയും സന്ദേശങ്ങള്‍ ഫോണിലെത്തിയത് പ്രതികള്‍ക്ക് പുറമെ നിന്നുള്ള സഹായം ലഭിച്ചുവെന്നതിന് തെളിവാണെന്നാണ് പി.എസ്.സിയുടെ നിഗമനം. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ പ്രണവിന്‍റെ 9809555095 എന്ന മൊബൈലിലേക്ക് 7907936772, 8589964981, 9809269076 എന്നീ മൊബൈലുകളില്‍ നിന്ന് 78 എസ്എംഎസുകളും പരീക്ഷാ സമയത്ത് വന്നു.
പി.എസ്.സിയുടെ വിജിലന്‍സ് വിഭാഗം കണ്ടെത്തിയ ഈ തെളിവുകള്‍ നിരത്തി സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കാനാണ് പി.എസ്.സി തീരുമാനം. റാങ്ക് പട്ടികയിലുള്‍പ്പെട്ട ആദ്യ 100 സ്ഥാനം വരെ നേടിയവരുടെ ഫോണ്‍ വിവരങ്ങള്‍ വിശദമായി പരിശോധിച്ച് ക്രമക്കേട് നടത്തിയോ എന്നും പരിശോധിക്കും.
പി.എസ്.സിയുടെ വിജിലന്‍സ് വിഭാഗം ശിവരഞ്ജിത്ത് പരീക്ഷ എഴുതിയ സെന്‍ററിലെ 22 പേരുടെ മൊഴി ശേഖരിച്ചു. കുത്തുകേസിലെ രണ്ടാം പ്രതിയും റാങ്ക് പട്ടികയില്‍ 22-ാം സ്ഥാനക്കാരനുമായ നസീമിന് എസ്എംഎസ് ലഭിച്ചതിനു പ്രാഥമിക തെളിവില്ല.
ക്രമക്കേട് നടത്തിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട മൂന്നു പേരെയും സ്ഥിരമായി പി.എസ്‌.സി പരീക്ഷകളില്‍ നിന്ന് അയോഗ്യരാക്കും. 2018 ജൂലൈ 22ന് പരീക്ഷ നടത്തി പുറത്തു വന്ന 7 റാങ്ക് പട്ടികകളുടേയും നിയമന ശുപാര്‍ശ മരവിപ്പിക്കും. ഈ ലിസ്റ്റുകളിലെ ആദ്യ 100 റാങ്ക് ജേതാക്കളുടെ ഫോണുകള്‍ വിശദമായി പരിശോധിച്ച് പരീക്ഷയിൽ കൃത്രിമം കാണിച്ചോയെന്ന് പരിശോധിക്കും. ഇതിനു ശേഷമേ നിയമന ശുപാര്‍ശയുണ്ടാകു.
ചട്ടപ്രകാരം പിഎസ്‌സിക്ക് പൊലീസ് അന്വേഷണം മാത്രമേ ആവശ്യപ്പെടാനാകൂ എന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയില്ലെന്നും ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു. പി.എസ്‌.സിയുടെ സുതാര്യതയും സത്യസന്ധതയും നിലനിര്‍ത്തേണ്ടത് മറ്റാരെക്കാളും പി.എസ്‌.സിയുടെ ആവശ്യമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

കുത്തുകേസ് പ്രതികളുടെ പരീക്ഷാ ക്രമക്കേട് വെളിപ്പെടുത്തി പി.എസ്.സി

Intro:കാസര്‍ഗോഡ് ജില്ല സിവില്‍ പൊലീസ് പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസ് പ്രതികള്‍ കൃത്രിമത്വം നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിജിപിയെ സമീപിക്കാന്‍ പി.എസ്.സി തീരുമാനിച്ചു. ഈ പരീക്ഷ നടന്ന ദിവസം പി.എസ്.സി പരീക്ഷ നടത്തി തയ്യാറാക്കിയ റാങ്ക് പട്ടികയിലുള്‍പ്പെട്ട ആദ്യ 100 സ്ഥാനം വരെ നേടിയവരുടെ ഫോണ്‍ വിവരങ്ങള്‍ വിശദമായി പരിശോധിച്ച് ക്രിത്രമം നടത്തിയോ എന്നും പരിശോധിക്കും. ഈ പരിശോധനാ ഫലം പുറത്തു വരുന്നതുവരെ ഒരേ ദിവസം നടന്ന 7 പരീക്ഷകളുടെ റാങ്ക് പട്ടകയില്‍ നിന്ന് നിയമന ശുപാര്‍ശ നല്‍കില്ല.

Body:ഇന്ന് ചേര്‍ന്ന പി.എസ്.സി യോഗമാണ് സിവില്‍പൊലീസ് റാങ്ക് പട്ടിക വിവാദം വിശദമായി ചര്‍ച്ച ചെയ്തത്. യൂണിവേഴ്‌സിറ്റി കോളേജ്്്്്്്്് കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ പെലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതില്‍ വന്‍തോതില്‍ ക്രിത്രിമം കാട്ടിയെന്ന പി.എസ്.സി വിജിലന്‍സ് കണ്ടെത്തലിന്‍ മേല്‍ തുടര്‍ അന്വേഷണം നടത്താന്‍ യോഗം തീരുമാനിച്ചു. 2018 ജൂലൈ 22നാണ് കാസര്‍ഗോഡ് ജില്ലാ സിവില്‍ പൊലീസ് പരീക്ഷാ നടക്കുന്നത്. കുത്ത് കേസിലെ ഒന്നാം പ്രതിയും റാങ്ക് പട്ടികയില്‍ ഒന്നാമനുമായ ശിവരഞ്ജിത്, രണ്ടാം റാങ്കുകാരനും കേസിലെ 17-ാം പ്രതിയുമായ പ്രണവ് എന്നിവരുടെ മൊബൈല്‍ ഫോണുകളിലേക്ക് പരീക്ഷ ആരംഭിക്കുന്ന ഉച്ചയ്ക്ക് 2നും 3.15നും ഇടയില്‍ നിരവധി തവണ എസ്.എം.എസ് സന്ദേശം ലഭിച്ചു എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ശിവരഞ്ജിതിനൊപ്പം പരീക്ഷ എഴുതിയ 22 പേരുടെ മൊഴി ശേഖരിക്കുകയും ചെയ്തു. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിതിന്റെ 7736493940 എന്ന മൊബൈല്‍ നമ്പരിലേക്ക് 7907508587, 9809269076 എന്നീ മ്പരുകളില്‍ നിന്ന് പരീക്ഷാ സമയത്ത് 96 എസ്.എം.എസുകള്‍ ലഭിച്ചതായാണ് കണ്ടെത്തല്‍. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ പ്രണവിന്റെ 9809555095 എന്ന മൊബൈലിലേക്ക് 7907936772, 8589964981, 9809269076 എന്നീ മൊബൈലുകളില്‍ നിന്ന് 78 എസ്.എം.എസുകളും പരീക്ഷാ സമയത്ത് വന്നതായി കണ്ടെത്തി. എന്നാല്‍ കേസിലെ രണ്ടാം പ്രതിയും റാങ്ക് പട്ടികയില്‍ 22-ാം സ്ഥാനക്കാരനുമായ നസീമിന് ഇത്തരത്തില്‍ എസ്.എം.എസ് ലഭിച്ചതിനു പ്രാഥമിക തെളിവില്ല. ഈ മൂന്നു പേരെയും സ്ഥിരമായി പി.എസ്.സി പരീക്ഷകളില്‍ നിന്ന് അയോഗ്യരാക്കും. 2018 ജൂലൈ 22 ന് പരീക്ഷ നടത്തി പുറത്തു വന്ന 7 റാങ്ക്്് പട്ടികകളുടെയും നിയമന ശുപാര്‍ശ മരവിപ്പിക്കും. ഈ ലിസ്റ്റുകളിലെ ആദ്യ 100 റാങ്ക്്് ജേതാക്കളുടെ ഫോണുകള്‍ വിശദമായി പരിശോധിച്ച്്് പരീകഷയില്‍ക്രിത്രിമം കാട്ടിയോ എന്ന്്് പരിശോധിക്കും. ഇതിനു ശേഷമേ നിയമന ശുപാര്‍ശയുണ്ടാകൂ. എന്നാല്‍ 3 പേര്‍ തെറ്റ് ചെയ്തു എന്നതിന്റെ പേരില്‍ റാങ്ക് പട്ടിക റദ്ദാക്കില്ല. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കും. എന്നാല്‍ ചട്ടപ്രകാരം പി.എസ്.സിക്ക് പെലീസ് അന്വേഷണം മാത്രമേ ആവശ്യപ്പെടാനാകൂ എന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയില്ലെന്നും ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു. പി.എസ്.സിയുടെ സുതാര്യതയും സത്യസന്ധതയും നിലനിര്‍ത്തേണ്ടത് മറ്റാരെക്കാളും പി.എസ്.സിയുടെ ആവശ്യമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
Conclusion:
Last Updated : Aug 6, 2019, 7:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.