ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജ് വിഷയം: നിലപാട് വ്യക്തമാക്കി എം എ ബേബിയും ഡോ. സൂസപാക്യവും - undefined

എസ്എഫ്ഐ വേഷധാരികളായി വിരാജിക്കാൻ ആർക്കും അവസരമൊരുക്കരുതെന്ന് എം എ ബേബി.

യൂണിവേഴ്‌സിറ്റി കോളജ് വിഷയം: നിലപാട് വ്യക്തമാക്കി എം എ ബേബിയും സൂസപാക്യവും
author img

By

Published : Jul 14, 2019, 6:07 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നത് മുട്ടാളത്തം ആണെന്നും ഇതിനെതിരെ നടപടികള്‍ വേണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതിന്‍റെ അർഥം അറിയുന്നവർ നേതൃത്വത്തിൽ വരണം. പാർട്ടിക്ക് നാണക്കേടുണ്ടാക്കാൻ അനുവദിച്ചുകൂടാ. എസ്എഫ്ഐ വേഷധാരികളായി വിരാജിക്കാൻ ആർക്കും അവസരമൊരുക്കരുത്. അടി മുതൽ മുടി വരെ തിരുത്തേണ്ടിടത്ത് തിരുത്തണമെന്നും ഇടതുപക്ഷ സ്വാധീനം വീണ്ടെടുക്കണമെന്നും എം എ ബേബി പറഞ്ഞു.

കലാലയങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്ന് കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം പറഞ്ഞു. അധികാരം പിടിക്കാൻ എന്ത് മാർഗവും സ്വീകരിക്കാൻ വിദ്യാർഥി സംഘടനകൾ തയ്യാറാകുന്നു. ലക്ഷ്യം നേടാൻ എന്തുമാകാം എന്ന നിലപാടിലാണ് ചില വിദ്യാർഥികളെന്നും എം സൂസപാക്യം കൊല്ലത്ത് പറഞ്ഞു.

Intro:Body:

കലാലയങ്ങളിൽ രാഷ്ട്രീയ അതിപ്രസരം: സൂസപാക്യം

അധികാരം പിടിക്കാൻ എന്ത് മാർഗ്ഗവും സ്വീകരിക്കാൻ വിദ്യാർത്ഥി സംഘടനകളും തയ്യാറാകുന്നു. ലക്ഷ്യം നേടാൻ എന്തുമാകാം എന്ന നിലപാടിലാണ് ചില വിദ്യാർത്ഥികൾ. യുണിവേഴ്സിറ്റി കോളജ് വിഷയത്തോടുള്ള ചോദ്യത്തിനായിരുന്നു സൂസപാക്യത്തിൻ്റെ പ്രതികരണം

എം എ ബേബി

യുണിവേഴ്സിറ്റി കോളെജിൽ വേറെ സംഘടനകൾ അനുവദിക്കില്ലെന്നത്  മുട്ടാളത്തം തുടർ നടപടികൾ വേണം . സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതിന്റെ അർഥം അറിയുന്നവർ നേതൃത്വത്തിൽ വരണംനാണക്കേടുണ്ടാക്കാൻ അനുവദിച്ചു കൂടാ എസ് എഫ് ഐ വേഷധാരികളായി വിരാജിക്കാൻ അവസരമൊരുക്കരുത് സംഭവം അപലപിക്കണം അടി മുതൽ മുടി വരെ തിരുത്തേണ്ടിടത്ത് തിരുത്തണ  ഇടതുപക്ഷം സ്വാധീനം വീണ്ടെടുക്കണം

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.