തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മൂന്നരക്കോടിയോളം രൂപ വെട്ടിച്ചെന്ന കേസില്‍ ലുക്ക് ഔട്ട് നോട്ടീസ്. യുഎൻഐ ദേശീയ അധ്യക്ഷൻ ജാസ്മിന്‍ ഷാ അടക്കം നാല് പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ജോബി ജോസഫ്, നിധിന്‍ മോഹന്‍, ജിത്തു പി.ഡി എന്നിവരാണ് മറ്റ് പ്രതികള്‍. നാലു പേരും വിദേശത്തേക്ക് കടന്നതായാണ് സൂചന. ജോബി യുഎന്‍എ വൈസ് പ്രസിഡന്റാണ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി. കഴിഞ്ഞ മാര്‍ച്ചിലാണ് ജാസ്മിന്‍ ഷാ പണം തിരിമറി നടത്തിയെന്ന് കാണിച്ച് യുഎന്‍എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുരുകേഷ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.