ETV Bharat / state

ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്; തീരുമാനം പൊതു അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

author img

By

Published : Aug 16, 2019, 12:37 PM IST

സര്‍ക്കാര്‍ നിയോഗിച്ച പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ അധ്യക്ഷതയില്‍ 123 കമ്മിറ്റികളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടില്‍ തീരുമാനം എടുത്തതെന്ന് ഉമ്മന്‍ചാണ്ടി

umman chandy about gadgil committee report

തിരുവനന്തപുരം: ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അംഗീകാരവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം വ്യക്തിപരമായിരുന്നില്ലെന്നും പൊതു അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നിയോഗിച്ച പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ അധ്യക്ഷതയില്‍ 123 കമ്മിറ്റികളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടില്‍ തീരുമാനം എടുത്തത്. കേരളത്തിന്‍റെ പൊതുശബ്‌ദമാണ് അന്ന് ഉയര്‍ന്നു വന്നത്. പരിസ്ഥിതിയെ അവഗണിച്ചോ തള്ളിപ്പറഞ്ഞോ കൊണ്ടുള്ള തീരുമാനം ആയിരുന്നില്ല അത്. മറിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും സംരക്ഷിക്കുക മാത്രമാണ് ചെയ്‌തത്.

ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെടുത്ത തീരുമാനം പൊതു അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളം പരിസ്ഥിതി സംരക്ഷണത്തില്‍ പിന്നിലാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉരുള്‍പൊട്ടലുണ്ടായതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Intro:......

Body:.......

Conclusion:.......
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.