ETV Bharat / state

എ വിജയരാഘവന് മറുപടിയുമായി ഉമ്മൻ ചാണ്ടി - യുഡിഎഫ്

സോളാർ കേസിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്ന് എ വിജയരാഘവൻ പറഞ്ഞിരുന്നു

Umman Chandi  A Vijayaraghavan  LDF Convenor  UDF  Congress leaders on Solar Case  Solar Scam  സോളാർ കേസ്  എ വിജയരാഘവൻ  ഉമ്മൻ ചാണ്ടി  എൽഡിഎഫ് കൺവീനർ  യുഡിഎഫ്  സോളാർ കേസിൽ കോൺഗ്രസ് നേതാക്കന്മാർ
എൽഡിഎഫ് കൺവീനർ എ വിജയരാഘവന് മറുപടിയുമായി ഉമ്മൻ ചാണ്ടി
author img

By

Published : Nov 20, 2020, 2:25 PM IST

Updated : Nov 20, 2020, 2:34 PM IST

തിരുവനന്തപുരം: യുഡിഎഫ് നേതാക്കൾക്കെതിരെയെടുക്കുന്ന നിയമവിരുദ്ധ നടപടികൾ സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കേസിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍റെ പ്രസ്‌താവനക്ക് മറുപടിയായാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. സോളാർ കേസിൽ അഞ്ച് വർഷമായി തുടർ നടപടികൾ ഉണ്ടായിട്ടില്ല. തങ്ങൾ ആരും കേസിനെതിരെ കോടതിയെ സമീപിച്ചിട്ടുമില്ല. ഇനി കേസ് എടുത്താൽ സർക്കാർ ചെയ്‌തത് പോലെ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

എ വിജയരാഘവന് മറുപടിയുമായി ഉമ്മൻ ചാണ്ടി

കൊച്ചി മെട്രോ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങൾ സർക്കാരിന്‍റേതാണ്. അതിന്‍റെ ഉത്തരവാദിത്തങ്ങള്‍ അന്നത്തെ മുഖ്യമന്ത്രി എന്ന നിലയിൽ തനിക്കുമുണ്ട്. അതിൽ ഉദ്യോഗസ്ഥരെ ബലി കൊടുക്കാൻ തയ്യാറല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മെട്രോയുടെ സ്ഥലമേറ്റെടുപ്പിൽ ക്രമക്കേടാരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എം ജി രാജമാണിക്യത്തിനെതിരെ വിജിലൻസ് കേസ് എടുത്ത സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

Last Updated : Nov 20, 2020, 2:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.