തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്‍റെ സത്യാഗ്രഹ സമരം നാളെ. സ്‌പീക്ക് അപ്പ് കേരള സത്യാഗ്രഹത്തിൽ എംപിമാർ എംഎൽഎമാർ തുടങ്ങിയ ജനപ്രതിനിധികളും യുഡിഎഫ് ചെയർമാൻ, കൺവീനർ ഡിസിസി പ്രസിഡൻ്റുമാർ തുടങ്ങിയ നേതാക്കളും പങ്കെടുക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വെർച്ച്വൽ പ്ലാറ്റ്‌ഫോമിലാണ് സത്യാഗ്രഹ സമരം. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആണ് സത്യാഗ്രഹ സമരം. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് സമരം ഉദ്ഘാടനം ചെയ്യും. നേതാക്കൾ വീടുകളിലും ഓഫീസുകളിലും ആണ് സത്യാഗ്രഹം ഇരിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിൽ സത്യാഗ്രഹം അനുഷ്‌ഠിക്കും. ഉമ്മൻചാണ്ടി വീട്ടിലാണ് സത്യാഗ്രഹത്തിൽ പങ്കെടുക്കുക. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സ്‌പീക്ക് അപ്പ് കേരള സത്യാഗ്രഹത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്യും.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്; നാളെ സത്യാഗ്രഹ സമരം - എഐസിസി ജനറൽ സെക്രട്ടറി മുകൾ വാസ്‌നിക്
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വെർച്ച്വൽ പ്ലാറ്റ്‌ഫോമിലാണ് സത്യാഗ്രഹ സമരം. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സത്യാഗ്രഹം