തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ ടി ജലീലും രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്‍റെ സത്യാഗ്രഹം ഇന്ന്. സ്പീക്ക് അപ്പ് കേരള സമര പരമ്പരകളുടെ നാലാം ഘട്ടത്തിന്‍റെ ഭാഗമായാണ് ഇന്ന് സംസ്ഥാനത്തുടനീളം സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. 140 നിയോജക മണ്ഡലങ്ങളിലായി 420 കേന്ദ്രങ്ങളിലാണ് സത്യാഗ്രഹം. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സത്യാഗ്രഹ സമരം നടത്തുക.
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് സത്യാഗ്രഹം ഇന്ന് - UDF satyagraha
140 നിയോജക മണ്ഡലങ്ങളിലായി 420 കേന്ദ്രങ്ങളിലാണ് സത്യാഗ്രഹം