തിരുവനന്തപുരം: മര്‍ദ്ദന വീരന്മാര്‍ക്കാണ് സര്‍ക്കാര്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ആരോപിച്ചു. സര്‍ക്കാരിന്‍റെ ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഹസ്സന്‍ പറഞ്ഞു(Good Service Entry To Police For Service In Nava kerala Yatra UDF Opposed This).
നവകേരള സദസിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്കാണ് പ്രത്യേക സമ്മാനം നല്‍കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്‍റേതാണ് നടപടി. പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തല്‍. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്പിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഈ നീക്കത്തിനെതിരെയാണ് യുഡിഎഫ് രംഗത്ത് എത്തിയത്. യൂത്ത് കോണ്‍ഗ്രസുകാരെയും കെഎസ്‌യു പ്രവര്‍ത്തകരെയും എന്തിന് കെപിസിസി പ്രസിഡന്‍റിനെവരെ ആക്രമിച്ച പൊലീസാണ് സംസ്ഥാനത്തുള്ളത്. ഇത്തരത്തില്‍ മര്‍ദ്ദക വീരന്മാരെ ആദരിക്കാനാണ് നീക്കമെങ്കില്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും ഹസന്‍ പ്രതികരിച്ചു.