തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം ഇന്ന്. രാവിലെ 10.30ന് ഓൺലൈനായാണ് യോഗം ചേരുന്നത്. ജോസ് കെ. മാണി യുഡിഎഫ് വിട്ട സാഹചര്യത്തിൽ ഇന്നത്തെ യോഗം നിർണായകമാകും. എംഎം ഹസൻ കൺവീനറായ ശേഷമുള്ള ആദ്യ യോഗമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനുള്ള മാനദണ്ഡങ്ങളും യോഗത്തിൽ ചർച്ചയാകും. പ്രചാരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്‌ത ഉപസമിതിയുടെ നിർദേശങ്ങൾ പരിഗണിക്കുന്നതിന് പുറമേ സർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികളും ആലോചിക്കും.
യുഡിഎഫ് നേതൃയോഗം ഇന്ന് - udf
ജോസ് കെ. മാണി യുഡിഎഫ് വിട്ട സാഹചര്യത്തിൽ ഇന്നത്തെ യോഗം നിർണായകമാകും