ETV Bharat / state

ഡിസിസി പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്

കോൺഗ്രസ് നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള വിഡി സതീശന്‍റെ ശ്രമങ്ങൾക്ക് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

യുഡിഎഫ് യോഗം ഇന്ന്  ഉമ്മൻചാണ്ടി  ചെന്നിത്തല  വിഡി  UDF Meeting  UDF meeting after the DCC reorganization
ഡിസിസി പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്
author img

By

Published : Sep 6, 2021, 11:16 AM IST

തിരുവനന്തപുരം : ഡി.സി.സി പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 2:30 നാണ് യോഗം. ഇതിനു മുമ്പ് പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉമ്മൻ ചാണ്ടിയുമായും ചെന്നിത്തലയുമായും വീണ്ടും കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രമേശ് ചെന്നിത്തലയെ ഹരിപ്പാട്ടെ വസതിയിലും ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്തെ വീട്ടിലുമെത്തി കണ്ടിരുന്നു.

Also read: 'മുന്നണി വിടില്ല, കോൺഗ്രസ് ശക്തമാകണം'; നിലപാട് വ്യക്തമാക്കി ആർഎസ്‌പി

ഡി.സി.സി പുനസംഘടനയെ തുടർന്ന് കോൺഗ്രസിലുണ്ടായ പൊട്ടിത്തെറികളില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. ആർ.എസ്‌.പി മുന്നണി വിടുമെന്ന് ചർച്ച ഉണ്ടായെങ്കിലും തൽക്കാലം അതിനുള്ള നീക്കമില്ലെന്നാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി വ്യക്തമാക്കിയത്. ആർ.എസ്‌.പി യുടെ നിലപാട് ഇന്ന് യുഡിഎഫ് യോഗത്തിൽ വ്യക്തമാക്കും.

ഇതിനിടെ കോൺഗ്രസ് നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള വിഡി സതീശന്‍റെ ശ്രമങ്ങൾക്ക് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.