ETV Bharat / state

പ്രതിപക്ഷത്തിന്‍റെ കുറ്റവിചാരണ സദസ് ഇന്ന് ആരംഭിക്കും; സംസ്ഥാനതല ഉദ്ഘാടനം ധര്‍മ്മടത്ത് - നവകേരള സദസ് ബദല്‍ പ്രതിഷേധം

Kuttavicharana Sadas Begining Today: ഇടതുസര്‍ക്കാരിന്‍റെ അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുക എന്ന് ലക്ഷ്യത്തോടെ യുഡിഎഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ് ഇന്ന് ആരംഭിക്കും.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Dec 2, 2023, 9:14 AM IST

തിരുവനന്തപുരം: നവകേരള സദസിന് (Navakerala Sadas) ബദലായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 140 മണ്ഡലങ്ങളിലും പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന യുഡിഎഫിന്‍റെ കുറ്റവിചാരണ സദസിന് (Kuttavicharana Sadas) ഇന്ന് (ഡിസംബര്‍ 2) തുടക്കമാകും. ആദ്യ ദിനമായ ഇന്ന് വിവിധ ജില്ലകളിൽ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ യു ഡി എഫ് നേതാക്കൾ വിചാരണ സദസിന് തുടക്കം കുറിക്കും. ഇന്ന് ആരംഭിച്ച് ഡിസംബർ 31 വരെ ഉച്ചയ്ക്ക് മൂന്ന് മുതൽ വൈകിട്ട് ആറ് വരെയാണ് വിചാരണ സദസ് സംഘടിപ്പിക്കപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട കരിമണൽ കമ്പനി വിവാദം, എ ഐ ക്യാമറ, കെ ഫോണ്‍, ലൈഫ് മിഷൻ പദ്ധതികളിലെ അഴിമതി ആരോപണം, ധനപ്രതിസന്ധി, ധൂർത്ത്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ തകർച്ച തുടങ്ങിയവ ഉൾപ്പെടുത്തിയ പതിനാറിന കുറ്റപത്രവുമായാണ് യുഡിഎഫ് വിചാരണ സദസ് സംഘടിപ്പിക്കുന്നത്.

കുറ്റവിചാരണ സദസിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം (Kuttavicharana Sadas Inauguration) മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ (AICC General Secretary KC Venugopal) നിര്‍വഹിക്കും. കോഴിക്കോട് ജില്ലയില്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (VD Satheeshan) പരിപാടിക്ക് നേതൃത്വം നല്‍കും (Kuttavicharana Sadas Kozhikode). കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ (KPCC President K Sudhakaran) വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ മണ്ഡലമായ നേമത്തെ പരിപാടിയിലാണ് പങ്കെടുക്കുന്നത് (Kuttavicharana Sadas Thiruvananthapuram).

മലപ്പുറത്ത് മന്ത്രി വി അബ്‌ദുറഹ്മാന്‍റെ മണ്ഡലമായ താനൂരിലാണ് കുറ്റവിചാരണ സദസ് സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇവിടെ പങ്കെടുക്കും. ഏറ്റുമാനൂരിൽ പിജെ ജോസഫും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം എം ഹസ്സനും കാസർകോട് ഇടി മുഹമ്മദ് ബഷീറും കളമശ്ശേരിയിൽ കെ മുരളീധരനും ആറന്മുളയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ അനൂപ് ജേക്കബും ഇരിങ്ങാലക്കുടയിൽ സി പി ജോണും കൊട്ടാരക്കരയിൽ ജി ദേവരാജനുമാണ് വിചാരണ സദസുകൾ ഉദ്ഘാടനം ചെയ്യുക. തുടർന്നുള്ള ദിവസങ്ങളിലെ വിചാരണ സദസുകൾ യുഡിഎഫ് എംപിമാർ, എംഎൽഎമാർ, മറ്റു പ്രമുഖ സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.

Also Read : കലാമേളയ്ക്കായി പണ പിരിവ്, പ്രധാനാധ്യാപകയ്‌ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.