തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം അഴിമതിക്കേസിൽ അന്വേഷണം ആവശ്യപ്പെട്ട് യു ഡി എഫ് കൗൺസിലർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
എം വിൻസെൻ്റ് എം എൽ എ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി സർക്കാർ നടപടി ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് യുഡിഎഫ് കക്ഷിനേതാവ് പി പദ്‌മകുമാർ പറഞ്ഞു.
നികുതി തട്ടിപ്പ് സംബന്ധിച്ച അന്വേഷണം നഗരസഭയുടെ 11 സോണുകളിലേക്കും പ്രധാന ഓഫിസിലേക്കും വ്യാപിപ്പിക്കുമെന്നും മുഴുവൻ പ്രതികളെയും അറസ്‌റ്റ് ചെയ്യുമെന്നും അടിയന്തര പ്രമേയത്തിന് മറുപടി നൽകിയ മന്ത്രി കെ രാധാകൃഷ്‌ണൻ വ്യക്തമാക്കിയതായി യു ഡി എഫ് നേതാക്കൾ പറഞ്ഞു.
READ MORE : അനുപമയുടെ അച്ഛനെതിരെ പാര്‍ട്ടി നടപടി; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി
പ്രതിപക്ഷനേതാവ് വി ഡി സതീശൻ നഗരസഭയിലെത്തി കൗൺസിലർമാരെ ഷാൾ അണിയിച്ച് അഭിവാദ്യം ചെയ്‌താണ് സമരം അവസാനിപ്പിച്ചത്.