ETV Bharat / state

ജനദ്രോഹ നയങ്ങളില്‍ ഒന്നാമത്; ഇടത് ഭരണത്തിനെതിരെ 37 പേജ് കുറ്റപത്രം പുറത്തിറക്കി യുഡിഎഫ് - pinarayi vijayan criticism

UDF Chargesheet : 41 ആരോപണങ്ങളുള്ള 37 പേജ് കുറ്റപത്രമാണ് ഇടത് സർക്കാരിനെതിരെ യുഡിഎഫ് പുറത്തിറക്കിയത്. ജനദ്രോഹ നയങ്ങളില്‍ ഒന്നാമതാവാന്‍ നരേന്ദ്ര മോദിയും പിണറായിയും മത്സരിക്കകയാണെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.

UDF Chargesheet against LDF Government  Chargesheet Against Pinarayi Vijayan  Chargesheet Against LDF  യുഡിഎഫ് കുറ്റപത്രം  UDF Chargesheet  യുഡിഎഫ് കുറ്റ വിചാരണ സദസ്  ഇടത് ഭരണത്തിനെതിരെ കുറ്റപത്രം  udf against ldf  congress against cpm  pinarayi vijayan criticism  Kerala Government Criticism
UDF Chargesheet against LDF Government
author img

By ETV Bharat Kerala Team

Published : Dec 2, 2023, 9:45 PM IST

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ നവ കേരള സദസിനു (Navakerala Sadas)) ബദലായി യുഡിഎഫ് ഇന്ന് തുടങ്ങിയ കുറ്റ വിചാരണ സദസില്‍ സര്‍ക്കാരിനെതിരെ 41 ആരോപണങ്ങളുമായി 37 പേജുള്ള കുറ്റപത്രം (UDF Chargesheet against LDF Government). വിലക്കയറ്റം, നികുതിക്കൊള്ള, വൈദ്യുതി ചാര്‍ജ്, വെള്ളക്കര വര്‍ധന, ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച, ലൈഫ് മിഷന്‍ തട്ടിപ്പ്, എഐ കാമറ അഴിമതി, കൊവിഡ് കാല കൊള്ള, സ്വര്‍ണക്കടത്ത്, വൈദ്യുതി വാങ്ങല്‍ കരാര്‍ അഴിമതി എന്നിവയടക്കം നിരവധി ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചിട്ടുള്ളത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമരുകയാണ് കേരളത്തിലെ ജന ജീവിതം എന്ന് കുറ്റപത്രം ആരോപിക്കുന്നു. ജനദ്രോഹ നയങ്ങളില്‍ ഒന്നാമതാവാന്‍ നരേന്ദ്ര മോദിയും (Narendra Modi) പിണറായിയും മത്സരിക്കുന്നു. ഈ സര്‍ക്കാരിന്‍റെ കയ്യൊപ്പുള്ള ഒരു പദ്ധതി പോലുമില്ല. പരാജയപ്പെട്ട കെ-റെയില്‍ (K Rail) അല്ലാതെ പിണറായിയുടെ തൊപ്പിയില്‍ ഒരു തൂവല്‍ പോലുമില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ (Oommen Chandy Government) നടപ്പാക്കിയ കാരുണ്യ, കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ അടക്കമുള്ള എല്ലാ പദ്ധതികളും സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങള്‍

സംസ്ഥാന ഖജനാവ് കാലിയായി: സംസ്ഥാനം കടുത്ത ധന പ്രതിസന്ധിയിലാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ ശ്രീലങ്കയലിലേതിന് സമാനമായ പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. സംസ്ഥാനത്ത് 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ക്ക് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ട് മാസങ്ങളായി. ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിന് അനുകൂലമായ ജിഎസ്‌ടി നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടും നികുതി പിരിവ് ഊര്‍ജിതമാക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. നികുതി വെട്ടിപ്പു കണ്ടെത്തേണ്ട ഉദ്യോഗസ്ഥരെ ധൂര്‍ത്തടി മേളകളുടെ പണപ്പിരിവുകാരാക്കി മാറ്റിയിരിക്കുന്നു. ഐജിഎസ്‌ടി നികുതി ചോര്‍ച്ച തടയുന്നതിലും സ്വര്‍ണത്തില്‍ നിന്നും ബാര്‍ ഹോട്ടലുകളില്‍ നിന്നും നികുതി പിരിക്കുന്നതിലും വന്‍ വീഴ്‌ച വരുത്തി. സര്‍ക്കാരിന്‍റെ പിടിപ്പുകേടു മൂലം ഐജിഎസ്‌ടി ഇനത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് 25000 കോടിയുടെ നഷ്‌ടം സംഭവിച്ചു. സ്വര്‍ണത്തില്‍ നിന്നും ബാറുകളുടെ നികുതിയില്‍ നിന്നും പ്രതിവര്‍ഷം നഷ്‌ടപ്പെടുത്തുന്നത് 50000 കോടി രൂപയാണ്. കേന്ദ്ര ധനകാര്യ കമ്മിഷന്‍റെ നികുതി വിഭജനത്തിലെ അപാകതയ്ക്കും, കേരളത്തോടുള്ള അവഗണനയ്ക്കുമെതിരെ യുഡിഎഫ് ശക്തമായി രംഗത്തു വന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന് കുറ്റ പത്രം പറയുന്നു.

പാഴ്‌ചെലവിന്‍റെ പാഴ്‌മുറം, ധൂര്‍ത്ത്: കേരളത്തിലെ പാവങ്ങളുടെ ക്ഷേമ പെന്‍ഷന്‍ പോലും മുടങ്ങിയിരിക്കുമ്പോള്‍ തലസ്ഥാനത്ത് കോടികള്‍ ചെലവിട്ട് കേരളീയം അരങ്ങേറി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ നീന്തല്‍ക്കുളത്തിനും കാലിത്തൊഴുത്തിനും ചെലവിട്ടത് 1 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പരിപാലനത്തിന് പ്രതിവര്‍ഷം 80 ലക്ഷം രൂപയാണ് ചെലവ്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്‌ടറിന് 80 ലക്ഷം രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആഡംബര ബസൊരുക്കാന്‍ മാത്രം ചെലവ് ഒരു കോടിയിലേറെ രൂപയാണ്.

കര്‍ഷകര്‍ കണ്ണീര്‍ക്കയത്തില്‍: സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണന മൂലം റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. 250 രൂപ റബ്ബറിന് താങ്ങുവില നല്‍കും എന്ന എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്‌ദാനം ഇതുവരെ നടപ്പായില്ല. കേരളത്തിന്‍റെ നെല്ലറകളായ പാലക്കാടും കുട്ടനാട്ടും ഉള്ള നെല്‍ കര്‍ഷകരോട് കടുത്ത അനീതിയാണ് സര്‍ക്കാര്‍ കാട്ടുന്നത്. കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്‍റെ തുക യഥാസമയം ലഭ്യമാകാത്ത സാഹചര്യമാണ്. നാളികേര കര്‍ഷകര്‍ ഗുരുതര വില തകര്‍ച്ച നേരിടുന്നു.

വിലക്കയറ്റം രൂക്ഷം: സംസ്ഥാനത്ത് വില റോക്കറ്റു പോലെ ഉയരുന്നു. വിലക്കയറ്റത്തില്‍ ആശ്വാസമാകേണ്ട മാവേലി സ്‌റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങള്‍ ലഭ്യമല്ല. ഇ പോസ് മെഷീന്‍ തകരാറു മൂലം റേഷന്‍ കടകളില്‍ നിന്ന് വെറും കയ്യോടെ ജനങ്ങള്‍ മടങ്ങേണ്ട സ്ഥിതി. സപ്ലൈക്കോയെ ദയാ വധത്തിലേക്ക് തള്ളിവിടുന്നു.

Also Read: മങ്ങിയ കാഴ്‌ചകൾ മാറ്റാൻ ചില്ല് മാറ്റി; നവകേരള ബസിന് അറ്റകുറ്റപ്പണി

മാസപ്പടി പറ്റുന്ന മുഖ്യമന്ത്രിയുടെ മകള്‍: കേരളത്തിലെ ഐടി വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രിയുടെ മകള്‍ക്ക് കേരളത്തിലെ നിരവധി സ്ഥാപനങ്ങള്‍ ഐടി കരാറിന്‍റെ പേരില്‍ മാസപ്പടി നല്‍കുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റീട്ടെയില്‍ കമ്പനിയില്‍ നിന്ന് 1.72 കോടി രൂപയുടെ മാസപ്പടി കൈപ്പറ്റി എന്ന് ഇന്‍കം ടാക്‌സ് സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തി. ഈ കണ്ടെത്തല്‍ പ്രകാരം മുഖ്യമന്ത്രിയുടെ മകള്‍ വീണയും എക്‌സാലോജിക്കും യാതൊരു സേവനവും നല്‍കാതെ അനധികൃതമായി സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന കണ്ടെത്തല്‍ ഗുരുതരമാണ്. ഐടി വകുപ്പും പരിസ്ഥിതി വകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയില്‍ നിന്ന് അനധികൃതമായി നേട്ടമുണ്ടാക്കാനാണ് കേരളത്തിലെ നിരവധി സ്ഥാപനങ്ങള്‍ വീണ വിജയന്‍റെ സ്ഥാപനത്തിന് പണം നല്‍കിയതെന്ന കാര്യം വ്യക്തമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.