ETV Bharat / state

UDF Boycott Onam Kit : ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് ബഹിഷ്‌കരിച്ച് യുഡിഎഫ് ; ജനങ്ങൾക്കില്ലാത്തത് തങ്ങൾക്കും വേണ്ടെന്ന് വിഡി സതീശന്‍

author img

By ETV Bharat Kerala Team

Published : Aug 28, 2023, 11:32 AM IST

UDF on mismanagement in onam kit distribution സംസ്ഥാന ഭക്ഷ്യവകുപ്പ് ജനപ്രതിനിധികൾക്ക് നല്‍കുന്ന സൗജന്യ ഓണക്കിറ്റ് ബഹിഷ്‌കരിച്ചതിലൂടെ കിറ്റ് വിതരണത്തിലെ അപാകത ചൂണ്ടിക്കാട്ടാനാണ് യുഡിഎഫ് ശ്രമം

UDF Onam Kit Boycott  vd satheesan on kit for Peoples representatives  ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ്  ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് യുഡിഎഫ്
UDF Onam Kit Boycott

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് (Onam kit distribution) ബഹിഷ്‌കരിച്ച് യുഡിഎഫ്. ഭക്ഷ്യവകുപ്പാണ് (Kerala civil supplies department) ജനപ്രതിനിധികൾക്ക് ഓണക്കിറ്റ് (Onam kit for Peoples representatives) നൽകുന്നത്. ഈ സൗജന്യ കിറ്റ് യുഡിഎഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (opposition leader VD Satheesan) അറിയിച്ചു.

സാധാരണക്കാരായ ജനങ്ങൾക്ക് കിറ്റ് ലഭിക്കാതിരിക്കുമ്പോൾ ജനപ്രതിനിധികൾക്ക് മാത്രമുള്ള കിറ്റ് സ്വീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി (UDF Boycott Onam Kit). കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത്. അതുതന്നെ പൂര്‍ണതോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റ് യുഡിഎഫ് ജനപ്രതിനിധികളും സ്വീകരിക്കില്ല. ഇക്കാര്യം സപ്ലൈകോയെ അറിച്ചതായും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണ മഞ്ഞക്കാട് ഉള്ളവര്‍ക്ക് മാത്രമാണ് സൗജന്യ ഓണക്കിറ്റ് സർക്കാർ നൽകുന്നത്. സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. മഞ്ഞക്കാർഡിന് മാത്രമുള്ള സൗജന്യ ഓണക്കിറ്റ് വിതരണവും പകുതിപോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

'കിറ്റ് വിതരണം ഇന്ന് തന്നെ പൂര്‍ത്തിയാക്കും': സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്ന് തന്നെ പൂർത്തിയാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ക്ഷേമസ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള കിറ്റ് വിതരണം ഇന്നലെ പൂർത്തിയായിരുന്നു. കിറ്റ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ഇടവേളകളില്ലാതെ റേഷൻകടകൾ പ്രവർത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചിരുന്നു.

READ MORE | Civil Supplies On Onam Kit Distribution ഓണക്കിറ്റ് വിതരണം ഇന്ന് തന്നെ പൂർത്തിയാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്

നിലവിൽ 3.30 ലക്ഷത്തോളം പേർക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യാനുള്ളത്. എല്ലാ റേഷൻ കടകളിലേക്കും ആവശ്യമായ കിറ്റ് ഇന്നലെ വൈകിട്ടോടെ എത്തിച്ചിട്ടുണ്ട്. അതേസമയം, ക്ഷേമസ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള കിറ്റ് വിതരണം ഇന്നലെ പൂർത്തിയായി. നാടാകെ നാളെ തിരുവോണം ആഘോഷിക്കാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. 2,59,944 കിറ്റുകളാണ് ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം ആകെ വിതരണം ചെയ്‌തത്. ലഭ്യമാകുന്ന കണക്കനുസരിച്ച് 3,27,737 പേർക്ക് കൂടി ഓണക്കിറ്റ് കിട്ടാനുണ്ട്.

READ MORE | GR Anil On Onam Kit Distribution 'കിറ്റ് വിതരണം ഇന്നും നാളെയുമായി പൂർത്തിയാക്കും'; എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജിആര്‍ അനില്‍

തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കിറ്റ് വിതരണം പൂർത്തിയാക്കാനാകുമോ എന്ന് ആശങ്കയുള്ള സാഹചര്യത്തിലാണ് ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്നുള്ള സർക്കാർ വാദം. ഇതിന് പുറമെ ഇ - പോസ് മെഷീൻ തകരാറിലായത് ഇരട്ടി പ്രഹരമായി. ഇന്നലെ രാവിലെ മുതലാണ് മെഷീൻ തകരാറിലായത്. ആളുകൾ റേഷൻ വാങ്ങാൻ അവസാന ദിനം വരെ കാത്തിരിക്കുമെന്നും കിറ്റ് തീർന്ന് പോയാൽ വാങ്ങാൻ എത്തിയ ആളുകളുടെ നമ്പർ വാങ്ങി വീട്ടിൽ എത്തിച്ച് നൽകുമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.