ETV Bharat / state

UDF boycott keraleeyam 'സർക്കാർ ചെലവില്‍ രാഷ്ട്രീയ പ്രചരണം വേണ്ട', കേരളീയം പരിപാടിയും മന്ത്രിമാരുടെ നിയോജക മണ്ഡലം പര്യടന പരിപാടിയും ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

തങ്ങളെ കരുക്കളാക്കി എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസനം നേട്ടം ഉയര്‍ത്തിപ്പിടിക്കാനുള്ള സിപിഎം തന്ത്രത്തെ രാഷ്ട്രീയമായി നേരിടാനാണ് യുഡിഎഫ് ആലോചിക്കുന്നത്. കേരളീയം, മന്ത്രിമാരുടെ നിയോജക മണ്ഡലം പര്യടനം പരിപാടികൾ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് ഇടിവി ഭാരത് ഇന്നലെ തന്നെ റിപ്പോര്‍ട്ട് ചെയതിരുന്നു.

udf-boycott-keraleeyam
udf-boycott-keraleeyam
author img

By ETV Bharat Kerala Team

Published : Sep 21, 2023, 3:56 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരളീയം, മന്ത്രിമാരുടെ നിയോജക മണ്ഡലം പര്യടനം എന്നി പരിപാടികൾ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തങ്ങളെ കരുക്കളാക്കി എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസനം നേട്ടം ഉയര്‍ത്തിപ്പിടിക്കാനുള്ള സിപിഎം തന്ത്രത്തെ രാഷ്ട്രീയമായി നേരിടാനാണ് യുഡിഎഫ് ആലോചിക്കുന്നത്. കേരളീയം, മന്ത്രിമാരുടെ നിയോജക മണ്ഡലം പര്യടനം പരിപാടികൾ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് ഇടിവി ഭാരത് ഇന്നലെ തന്നെ റിപ്പോര്‍ട്ട് ചെയതിരുന്നു.

പ്രതിപക്ഷ നേതാവിന്‍റെ വാർത്തക്കുറിപ്പ്: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളീയവും നിയോജക മണ്ഡലം പര്യടനവും സര്‍ക്കാര്‍ ചെലവിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പ്രചരണ പരിപാടികള്‍ ഇടതുമുന്നണി സ്വന്തം നിലയില്‍ സംഘടിപ്പിക്കണം. അല്ലാതെ സര്‍ക്കാര്‍ ഖജനാവിലുള്ള പൊതുജനങ്ങളുടെ നികുതിപണം ദുരുപയോഗം ചെയ്യരുത്.

also read: Keraleeyam Kerala Day Celebration: 'കേരളീയം'; കേരള പിറവിയോട് അനുബന്ധിച്ച് തലസ്ഥാനത്ത് വാരാഘോഷം

സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സര്‍ക്കാര്‍ അടുത്ത ധൂര്‍ത്തിന് കളം ഒരുക്കുന്നത്. സംഭരിച്ച നെല്ലിന്‍റെ പണം ലഭിക്കാത്തതിനാല്‍ കുട്ടനാട്ടില്‍ കര്‍ഷകന്‍ അത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്. സാധാരണക്കാരന്‍റെ കഴുത്തറുക്കുന്ന നികുതിക്കൊള്ള ഒരു ഭാഗത്ത് നടക്കുമ്പോള്‍ വന്‍കിടക്കാര്‍ക്ക് നികുതി വെട്ടിപ്പിനുള്ള പറുദീസയായി കേരളം മാറി. ക്ഷേമ പദ്ധതികള്‍ക്ക് പോലും പണമില്ല.

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ചോദ്യചിഹ്നമായി നില്‍ക്കുന്നു. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. വികൃതമായ സര്‍ക്കാരിന്‍റെ മുഖം മിനുക്കുന്നതിനാണ് ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി ഒരു ആലോചനയും നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ രണ്ട് പരിപാടികളും യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.

also read: CM And Ministers Tour Through Constituencies : നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ; മണ്ഡലപര്യടനം നവംബർ 18 മുതൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.