ETV Bharat / state

12 ഇടത്ത് വോട്ട് കൈമാറ്റത്തിന് യുഡിഎഫ്- ബിജെപി ധാരണയെന്ന് ബിനോയ് വിശ്വം - നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍

ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ എടുക്കുന്ന ഏത് ന്യായമായ നടപടിയെയും എൽഡിഎഫ് പിന്‍തുണയ്ക്കുമെന്ന് ബിനോയ് വിശ്വം.

തിരുവനന്തപുരം  binoy viswam  binoy vishwam latest news  kerala state assembly election 2021  state assembly election news  നിയമസഭ തെരഞ്ഞെടുപ്പ്  നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  പന്ത്രണ്ട് മണ്ഡലങ്ങളില്‍ വോട്ട് കൈമാറ്റത്തിന് യുഡിഎഫ്- ബിജെപി ധാരണ
പന്ത്രണ്ട് മണ്ഡലങ്ങളില്‍ വോട്ട് കൈമാറ്റത്തിന് യുഡിഎഫ്- ബിജെപി ധാരണയെന്ന് ബിനോയ് വിശ്വം
author img

By

Published : Apr 1, 2021, 6:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 12 നിയോജക മണ്ഡലങ്ങളിൽ വോട്ട് കൈമാറ്റത്തിന് യുഡിഎഫ്- ബിജെപി ധാരണയെന്ന് ബിനോയ് വിശ്വം എം.പി. ബിജെപി ഒരിടത്തും പ്രധാനപ്പെട്ട മത്സരാർഥിയല്ല. ഈ മത്സരത്തിൽ കോൺഗ്രസിന്‍റെ ഒരു പാര്‍ട്ട്ണര്‍ മാത്രമാണ് അവരെന്നും ബിനോയ് വിശ്വം പറഞ്ഞു. സൂര്യൻ കിഴക്ക് ഉദിക്കുന്ന കാലം വരെ ഇടതുപക്ഷത്തിന് അവരുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ സോപ്പ് കുമിള പോലെ ദുർബലമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ എടുക്കുന്ന ഏത് ന്യായമായ നടപടിയെയും എൽഡിഎഫ് പിന്‍തുണയ്ക്കും. ഒരാൾക്ക് ഒരു വോട്ട് മാത്രം എന്നതാണ് ഇടതുമുന്നണിയുടെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ബിജെപി പറയുന്നത് ചെന്നായ ആട്ടിൻകുട്ടിയെ രക്ഷിക്കും എന്നു പറയുന്നത് പോലെയാണ്. ക്രിസ്ത്യാനികളെ രണ്ടാമത്തെ ശത്രുവായി കാണുന്ന പ്രത്യയശാസ്ത്രമാണ് ബിജെപിയുടേതെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.