ETV Bharat / state

ബുഷ്‌റയുടെ ശ്രമം ഫലം കണ്ടു, എസ്‌സിഇആര്‍ടി പുസ്‌തകത്തില്‍ ടൈപ്പ് 1 പ്രമേഹം; മകനുവേണ്ടി ഒരമ്മ നടത്തിയ വേറിട്ട പോരാട്ടം

Arabic teacher Bushra fights to including Type 1 Diabetes in textbook: മകന്‍റെ അസുഖം കണ്ട ഒരു അമ്മ എന്ന നിലയിലാണ് ടൈപ്പ് 1 പ്രമേഹം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബുഷ്‌റ ഓഫിസുകള്‍ കയറി ഇറങ്ങിയത്. ഒടുവില്‍ ശ്രമം ഫലം കണ്ടു.

Type 1 Diabetes in SCERT text book  Type 1 Diabetes  teacher fight to including Type 1 Diabetes in book  Type 1 Diabetes in textbook  എസ്‌ഇആര്‍ടി പുസ്‌തകത്തില്‍ ടൈപ്പ് 1 പ്രമേഹം  ടൈപ്പ് 1 പ്രമേഹം  ടൈപ്പ് 1 പ്രമേഹം പാഠ്യപദ്ധതിയില്‍  പത്താം ക്ലാസ് ബയോളജി  പത്താം ക്ലാസ് ബയോളജി പുസ്‌തകം
Bushra a teacher fight to including Type 1 Diabetes in text book
author img

By ETV Bharat Kerala Team

Published : Dec 4, 2023, 5:17 PM IST

Updated : Dec 5, 2023, 3:36 PM IST

Arabic teacher Bushra fights

തിരുവനന്തപുരം : മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ താത്‌കാലിക അറബിക് അധ്യാപികയായ ബുഷ്‌റയ്ക്ക് ഇത് ചാരിതാര്‍ഥ്യത്തിന്‍റെ നിമിഷങ്ങളാണ് (Type 1 Diabetes in SCERT text book after Bushra s fight). ടൈപ്പ്‌ വണ്‍ പ്രമേഹം സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന നിവേദനവുമായി ഭര്‍ത്താവ് ശിഹാബിനൊപ്പം ബുഷ്‌റ വിദ്യാഭ്യാസ വകുപ്പിന്‍റെ ഓഫിസുകള്‍ കയറിയിറങ്ങിയത് ഒന്നും രണ്ടുമല്ല, മൂന്ന് വര്‍ഷത്തിലധികമാണ്. ലക്ഷ്യം കാണാതെ ഈ ഉദ്യമത്തില്‍ നിന്ന് താന്‍ പിന്‍മാറുന്ന പ്രശ്‌നമില്ലെന്ന ഉറച്ച തീരുമാനത്തില്‍ ബുഷ്‌റ മുന്നോട്ടു നീങ്ങി. സ്വന്തം കണ്‍മുന്നിലെ അനുഭവമാണ് ബുഷ്‌റയെ ഇങ്ങനെയൊരുദ്യമത്തിന് പ്രേരിപ്പിച്ചത്.

ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച നാലാം ക്ലാസുകാരനായ മകന്‍ ഇഷാനുല്‍ ഹഖിന്‍റെ ദുരിത ജീവിതം ബുഷ്റയെന്ന മാതാവിനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. രോഗബാധിതരായ കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്‌കൂളില്‍ നിന്നാകണം ബോധവത്കരണം തുടങ്ങേണ്ടതെന്ന ഉറച്ച ബോധ്യം ബുഷ്‌റയ്ക്കുണ്ടായിരുന്നു. ബുഷ്‌റയുടെ നിരന്തര പരിശ്രമത്തിനൊടുവില്‍ കേരള സര്‍ക്കാരിന്‍റെ സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ടൈപ്പ് വണ്‍ പ്രമേഹവും ഇടം പിടിക്കുകയാണ് (Bushra a teacher fight to including Type 1 Diabetes in text book).

കൃത്യമായ പരിചരണമില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാവുന്ന സഹപാഠിയുടെ രോഗത്തെ കുറിച്ച് ഒപ്പം പഠിക്കുന്ന കുട്ടികള്‍ക്ക് കൃത്യമായ അറിവുണ്ടായിരിക്കണം. ഈ ഒരു ലക്ഷ്യത്തിനായി മൂന്ന് വര്‍ഷത്തോളം, വിവിധയിടങ്ങളിലായി നിരവധി നിവേദനങ്ങള്‍. ഒടുവില്‍ എസ്‌സിഇആര്‍ടി(SCERT) നിര്‍ദേശം അംഗീകരിച്ചു. പത്താം ക്ലാസ് ബയോളജി പാഠപുസ്‌തകത്തില്‍ ടൈപ്പ് വണ്‍ പ്രമേഹത്തിന്‍റെ വിശദാംശങ്ങളും ചേര്‍ക്കുമെന്ന് വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിരുക്കുകയാണ് എസ്‌സിഇആര്‍ടി.

നിലവില്‍ പത്താം ക്ലാസിലെ ബയോളജിയില്‍ പാര്‍ട്ട് ഒന്നിലെ മൂന്നാം അധ്യായത്തില്‍ 41 മുതല്‍ 43 വരെയുള്ള ഭാഗത്താണ് പ്രമേഹത്തെക്കുറിച്ച് വിശദീകരിക്കുന്നതിനൊപ്പമാണ് ടൈപ്പ് വണ്ണിനെക്കുറിച്ച് കൂടിയുള്ള വിശദീകരണമുള്ളത്. ടൈപ്പ് വണ്‍ പ്രമേഹരോഗികളായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഹാളില്‍ പ്രത്യേക പരിഗണന നല്‍കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചതിന് പിന്നിലും ബുഷറയാണ്.

ആരോഗ്യ വിദ്യാഭ്യാസത്തെ കുറിച്ച് പാഠ്യപദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നാണ് ആവശ്യം. പല രോഗങ്ങളെ കുറിച്ചുമുള്ള തെറ്റിദ്ധാരണകള്‍ സമൂഹത്തിന് മാറണം, അടിയന്തര പരിചരണത്തെ കുറിച്ച് കുട്ടികളും അധ്യാപകരും ബോധവാന്മാരാകണം. ആ പരിശ്രമത്തിലാണ് ഈ അധ്യാപിക.

Last Updated : Dec 5, 2023, 3:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.