ETV Bharat / state

ബാലഭാസ്‌കറിൻ്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

ബാലഭാസ്‌കറിന്‍റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് കാട്ടിയാണ് ഹർജി

re-investigation into Balabhaskar's death  ബാലഭാസ്‌കറിൻ്റെ മരണം  court seeking re-investigation into Balabhaskar's death  കലാഭവൻ സോബി
ബാലഭാസ്‌കറിൻ്റെ മരണം; പുനർ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് പേർ ഹർജി നൽകി
author img

By

Published : Mar 23, 2021, 9:50 PM IST

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് രണ്ട് പേർ കോടതിയിൽ ഹർജി സമർപ്പിച്ചു. സി.ആർ.ഉണ്ണി, കലാഭവൻ സോബി എന്നിവർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ബാലഭാസ്‌കറിന്‍റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് കാട്ടിയാണ് രണ്ടു പേരും ഹർജി നൽകിയിരിക്കുന്നത്. സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നും ഹർജികളിൽ ആരോപിക്കുന്നുണ്ട്. ഈ മാസം 29നാണ് കോടതി ഹർജികളിൽ പരിഗണിക്കുന്നത്.

സോബി ജോർജിനെതിരെ ക്രിമിനൽ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജി നിലനിൽക്കുമ്പോഴാണ് പുനരന്വേഷണം ആവശ്യപ്പെട്ട് സോബി കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തെ ഒന്നാകെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് സോബിക്കെതിരെ സിബിഐയുടെ ആരോപണം. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് കാർ അപകടത്തിൽ ബാലഭാസ്‌കർ കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.