തിരുവനന്തപുരം: രണ്ട് പോക്സോ കേസുകളിലായി രണ്ട് പ്രതികളെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ആർ.രേഖ ശിക്ഷയ്‌ക്ക് വിധിച്ചത്.സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച കേസിൽ മുപ്പതുകാരനെ ഏഴ് വർഷം വെറും തടവിനും ഇരുപതിനായിരം രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം( Two Culprits Jailed On Pocso Case In Thiruvananthapuram).
2022 നവംബർ 25 മൂന്ന് മണിക്കാണ് സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് പതിമൂന്ന് കാരിയായ കുട്ടി വീട്ടിലേക്ക് തിരിച്ച് വരുന്ന വഴി പ്രതി ഒരു വീടിന് മുന്നിൽ നിന്ന് ബഹളം വെക്കുകയായിരുന്നു. ഇത് കണ്ട് പേടിച്ച കുട്ടി അതേ വീട്ടിൽ അഭയം പ്രാപിച്ചു. അക്രമി പോയി കഴിഞ്ഞിട്ട് പോയാൽ മതിയെന്ന് ആ വീട്ടിലുള്ളവർ കുട്ടിയോട് പറഞ്ഞു. പ്രതി പോയെന്ന് കരുതി കുറച്ച് നേരം കഴിഞ്ഞ് കുട്ടി തിരിച്ച് പോകവെ ഒളിഞ്ഞ് നിന്ന പ്രതി കുട്ടിയോട് അശ്ലീലച്ചുവയുള്ള വാക്കുകൾ പറയുകയും കടന്ന് പിടിക്കുകയുമായിരുന്നു.
കുട്ടി പ്രതിയെ തട്ടി മാറ്റിയിട്ട് ഓടി രക്ഷപെട്ടു. വീട്ടിൽ എത്തി സംഭവം പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ പ്രതി സ്ഥലത്തിലായിരുന്നു. പ്രതി ആദ്യം കണ്ട വീട്ടുകാരെ അസഭ്യം വിളിച്ചപ്പോൾ പേരും മറ്റ് വിവരങ്ങളും ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇതാണ് പ്രതി പിടികൂടുന്നതിന് പൊലീസിനെ സഹായിച്ചത്. പ്രതിയെ തിരിക്കി അയാളുടെ വീട്ടിലെത്തിയ പൊലീസ് ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു. ഇതേ പ്രതിയെ മറ്റൊരു യുവതിയെ കടന്ന് പിടിച്ചതിന് പൊലീസ് പിടികൂടിയെന്നും റിമാന്‍റില്‍ കഴിയുകയാണെന്നും. ഒരേ ദിവസം തന്നെ പതിമൂന്ന് കാരിയേയും മറ്റൊരു യുവതിയേയും കടന്ന് പിടിച്ച പ്രതിയെ 7 വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്.
രണ്ടാമത്തെ പോക്‌സോ കേസില്‍ അമ്പതുകാരനാണ് പ്രതി. അയാല്‍ കടന്ന് പിടിച്ചതാകാട്ടെ പതിനാറു വയസുള്ള പെണ്‍കുട്ടിയേയും 2021 ഏപ്രിൽ പതിനൊന്ന് രാത്രി പത്ത് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന കുട്ടി ബാത്ത് റൂമിൽ പോയിട്ട് തിരിച്ച് വരവെ വീട്ടിനുള്ളിൽ പതിങ്ങിയിരുന്ന പ്രതി കടന്ന് പിടിക്കുകയായിരുന്നു.
കുട്ടി നിലവിളിച്ചപ്പോൾ പ്രതി ഓടി.വീടിന് പുറത്തിറങ്ങിയിട്ട് ഇനിയും വരുമെന്ന് പറഞ്ഞിട്ടാണ് പ്രതി പോയത്.ഈ സംഭവത്തിന് മുമ്പ് പ്രതി കുട്ടിയെ മുണ്ട് പൊക്കി കാണിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം മൊഴി മാറ്റി പറയണം എന്നാവശ്യപ്പെട്ട് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസ് എടുത്തിരുന്നു. 4 വര്‍ഷത്തേക്കാണ് അമ്പതുകാരനെ കോടതി ജയിലിലടച്ചത്.