ETV Bharat / state

സംസ്ഥാനത്ത് ഇനി സിനിമാപൂരം; 28-ാമത് ഐഎഫ്‌എഫ്‌കെയ്‌ക്ക് തിരിതെളിഞ്ഞു, ഉദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് മുഖ്യമന്ത്രി - International Film Festival Of Kerala

CM Inaugurated IFFK: രാജ്യന്തര ചലച്ചിത്ര മേളയ്‌ക്ക് തലസ്ഥാനത്ത് തുടക്കമായി. മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചു. ഹിന്ദി നടൻ നാനാ പടേക്കർ മുഖ്യാതിഥിയായി. കാനം രാജേന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചിച്ച് ഉദ്‌ഘാടന ചടങ്ങ്.

സംസ്ഥാനത്ത് ഇനി സിനിമാപൂരം  ഐഎഫ്‌എഫ്‌കെ  ഐഎഫ്‌എഫ്‌കെയ്‌ക്ക് തിരിതെളിഞ്ഞു  28ാമത് ഐഎഫ്‌എഫ്‌കെ  28th Edition Of IFFK Start  Twenty Eight Edition Of IFFK Started Today  സംസ്ഥാനത്ത് ഇനി സിനിമാപൂരം  ഐഎഫ്‌എഫ്‌കെയ്‌ക്ക് തുടക്കം  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  IFFK  International Film Festival Of Kerala  IFFK Thiruvananthapuram
28th Edition Of IFFK Start; CM Pinarayi Vijayan Inaugurated Film Fest
author img

By ETV Bharat Kerala Team

Published : Dec 8, 2023, 9:49 PM IST

Updated : Dec 8, 2023, 10:27 PM IST

ഐഎഫ്‌എഫ്‌കെയ്‌ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം : 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തലസ്ഥാനത്ത് തുടക്കമായി. ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഓൺലൈൻ ആയി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വലിപ്പം കൊണ്ടും പഴക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും നമ്മളെക്കാൾ മുന്നിലുള്ള നിരവധി ചലച്ചിത്ര മേളകൾ ഉണ്ടെങ്കിലും പ്രദർശിപ്പിക്കപ്പെടുന്ന സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ കാര്യത്തിൽ ഐഎഫ്എഫ്കെ ലോകത്തെ ഏത് ചലച്ചിത്ര മേളകളോടും കിടപിടിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (International Film Festival Of Kerala).

ഇത്തവണ മേളയിൽ പ്രദർശിപ്പിക്കപ്പെടുന്ന പലസ്‌തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ തന്നെ അതിന് ഉത്തമ ദൃഷ്‌ടാന്തമാണ്. പൊരുതുന്ന പലസ്‌തീൻ ജനതയോട് കേരള ജനതയ്ക്കുള്ള ഐക്യദാർഢ്യം ലോകത്തെ അറിയിക്കുക കൂടിയാണ് ഈ ചലച്ചിത്ര മേളയിലൂടെ ചെയ്യുന്നത്. അപൂർവം മേളകൾക്ക് മാത്രമെ ഈ സവിശേഷത അവകാശപ്പെടാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് മൗനം ആചരിച്ചായിരുന്നു മേളയുടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. മേളയിൽ സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരത്തിന് അർഹയായ കെനിയൻ സംവിധായക വനൂരി കഹിയു വിലക്കുകളോടും എതിർപ്പുകളോടും പടവെട്ടി മുന്നേറുന്ന സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ 'റഫീഖി' എന്ന ചലച്ചിത്രം കെനിയയിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിയമ വ്യവഹാരങ്ങൾക്ക് വരെ കാരണമായി (CM Pinarayi Vijayan Inaugurated Film Festival of Kerala).

ഇത്തരം കലാപ്രവർത്തകരെ ആദരിക്കുക വഴി ഈ ചലച്ചിത്രോത്സവവും നമ്മുടെ നാടും ആർക്കൊക്കെ ഒപ്പമാണ് നിലകൊള്ളുന്നത് എന്നത് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ സ്‌പിരിറ്റ്‌ ഓഫ് സിനിമ പുരസ്‌കാരം കെനിയൻ സംവിധായിക വനൂരി കഹിയുവിന് മേയർ ആര്യ രാജേന്ദ്രൻ നൽകി. സിനിമ പ്രേമികൾ നിറഞ്ഞൊഴുകിയ സദസിന് മുന്നിൽ അഞ്ചു മണി മുതല്‍ ആറു മണി വരെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീ താല്‍ തരംഗിന്‍റെ 'ലയരാഗ സമര്‍പ്പണം' എന്ന സംഗീത പരിപാടിയും അരങ്ങേറി.

ഘടം, വയലിന്‍, മൃദംഗം, മുഖര്‍ശംഖ്, വായ്ത്താരി എന്നിവ സമന്വയിപ്പിച്ചു കൊണ്ട് അഞ്ച് സ്ത്രീകള്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മികച്ച നടനും മികച്ച സഹനടനുള്ള മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഹിന്ദി നടൻ നാനാ പടേക്കർ ചടങ്ങിൽ മുഖ്യാതിഥിയായി. ഹരിശ്രീ അശോകൻ, സോഹൻ സീനുലാൽ, റസൂൽ പൂക്കുട്ടി, വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, മധുപൽ, പ്രേം കുമാർ, സി അജോയ്‌ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു (IFFK Thiruvananthapuram).

Also read: ഷാരൂഖ് ഖാന്‍റെ ഡങ്കിയുടെ വിതരണം ഏറ്റെടുത്ത് ശ്രീ ഗോകുലം മൂവീസ്

Last Updated : Dec 8, 2023, 10:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.