ETV Bharat / state

മാനവീയം വീഥിയല്ല ഇത് മൃഗീയം വീഥി; കഴിഞ്ഞ രാത്രിയും ചേരിപ്പോര്, മൂന്ന് പേര്‍ കസ്‌റ്റഡിയില്‍ - ഗുണ്ടാവിളയാട്ടം

Violence in Manaveeyam Veedhi:ചലച്ചിത്ര മേള ഒരു വശത്ത്, എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം മറ്റൊരുവശത്ത്, ഇതിനിടെ മാനവീയം വീഥിയില്‍ സമൂഹിക വിരുദ്ധരുടെ ചേരിപ്പോരും. പൊറുതുമുട്ടി പൊലീസ്

manaveeyam veedhi  tvpm  violence clashes  tvpm manaveeyam veedhi violence clashes  Night Life And Violence  iffk and violence  Manaveeyam Veedhi TVPM  മാനവീയം വീഥിയില്‍ സംഘര്‍ഷം  മാവീയം വീഥി  രാത്രി ജീവിതം പാളുന്നു  പൊലീസ് പെട്രോളിംഗ് ശക്തം  ചേരിപ്പോര്  ഗുണ്ടാവിളയാട്ടം  അക്രമം
Night Life And Violence in Manaveeyam Veedhi TVPM
author img

By ETV Bharat Kerala Team

Published : Dec 12, 2023, 9:56 AM IST

Updated : Dec 12, 2023, 3:21 PM IST

സംഘര്‍ഷം തുടര്‍ക്കഥയാകുന്ന മാനവീയം വീഥി...

തിരുവനന്തപുരം : മാനവീയം വീഥിയിൽ വീണ്ടും അടി (manaveeyam veedhi violence clashes). ഇന്നലെ രാത്രി 12 മണിയോടെയാണ് അടി. സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഭവത്തിൽ മൂന്ന് പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല. സംഘർഷത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മർദനമേറ്റ് ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പരാതിക്കാർ ഇല്ലാത്തതും പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുണ്ട്.

കഴിഞ്ഞ മാസവും മാനവീയം വീഥിയിൽ സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് പൊലീസ് പെട്രോളിങ് ശക്തമാക്കിയതിനെ തുടർന്ന് കുറച്ച് കാലമായി സംഘർഷങ്ങൾ ഉണ്ടായിരുന്നില്ല. 28 മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ കലാപരിപാടികൾ പൂർണമായും മാനവീയം വീഥിയിലാണ്.

വീണ്ടും നൈറ്റ്‌ ലൈഫ് സജീവമായ സാഹചര്യത്തിലാണ് വീണ്ടും സംഘർഷം. മാനവീയം വീഥി ശരിക്കും മൃഗീയം വീഥിയായി മാറുകയാണെന്ന് പരിസരവാസികള്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

Last Updated : Dec 12, 2023, 3:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.