ETV Bharat / state

പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ തിരുവനന്തപുരം നഗരസഭയിൽ ബജറ്റ് അവതരണം - തിരുവനന്തപുരം നഗരസഭയിൽ ബജറ്റ് അവതരണം

11 മണിക്ക് കൗൺസിൽ ആരംഭിച്ചപ്പോൾ തന്നെ യു ഡി എഫും ബി ജെ പിയും എതിർപ്പറിയിച്ചു. ബജറ്റവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് വ്യക്തമാക്കി മേയർ കെ ശ്രീകുമാർ ആമുഖപ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.

RTU- tvm budget  tvm budget  protest of opposition  ബജറ്റ് അവതരണം  തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം നഗരസഭയിൽ ബജറ്റ് അവതരണം  തിരുവനന്തപുരം വാർത്തകൾ
പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ തിരുവനന്തപുരം നഗരസഭയിൽ ബജറ്റ് അവതരണം
author img

By

Published : Mar 24, 2020, 4:31 PM IST

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനും ബഹിഷ്കരണത്തിനുമിടെ തിരുവനന്തപുരം നഗരസഭയിൽ ബജറ്റ് അവതരണം. കൊവിഡ് 19 സാമൂഹ്യ വ്യാപന ജാഗ്രതയുടെ പശ്ചാത്തലത്തിൽ ബജറ്റവതരണം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബി ജെ പിയുടെയും യു ഡി എഫിന്റെയും പ്രതിഷേധം. എതിർപ്പവഗണിച്ച് മേയർ ആമുഖ പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കൊറോണ സാമൂഹ്യവ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ ബജറ്റവതരണം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി ജെ പിയും യു ഡി എഫും മേയർക്ക് കത്തു നൽകിയിരുന്നു. 11 മണിക്ക് കൗൺസിൽ ആരംഭിച്ചപ്പോൾ തന്നെ യു ഡി എഫും ബി ജെ പിയും എതിർപ്പറിയിച്ചു. ബജറ്റവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് വ്യക്തമാക്കി മേയർ കെ ശ്രീകുമാർ ആമുഖപ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.

പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ തിരുവനന്തപുരം നഗരസഭയിൽ ബജറ്റ് അവതരണം

തുടർന്ന് മുദ്രാവാക്യം വിളിച്ച് നഗരസഭാങ്കണത്തിലെത്തിയ പ്രതിപക്ഷം ബജറ്റവതരണം ബഹിഷ്കരിക്കുന്നതായി അറിയിച്ചു. പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ എൽ ഡി എഫ് അംഗങ്ങൾ മാത്രമുള്ള സഭയിലായിരുന്നു ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ ബജറ്റവതരണം. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തിൽ ബജറ്റ് അവതരണത്തിന് നഗരസഭ മുൻകരുതലുകൾ എടുത്തിരുന്നു. ഒരു മീറ്റർ അകലത്തിലാണ് കൗൺസിൽ ഹാളിൽ അംഗങ്ങൾക്ക് ഇരിപ്പിടം ക്രമീകരിച്ചത്. എല്ലാവർക്കും സാനിറ്റൈസറും മാസ്കുകളും നൽകി. മാധ്യമ പ്രവർത്തകർക്കായി നഗരസഭയുടെ മുറ്റത്ത് പന്തൽ സജ്ജീകരിച്ച് തത്സമയ പ്രദർശനത്തിന് എൽഇഡി സ്ക്രീനും ഒരുക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.