തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതിൽ പ്രതിഷേധിച്ച് ഗാന്ധിയൻ സംഘടനകളുടെ പ്രതിഷേധം. തൈക്കാട് ഗാന്ധിഭവനിൽ പ്രവർത്തകർ ഏകദിന ഉപവാസവും പ്രാർഥനയും ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ഉപവാസം അനുഷ്ഠിക്കുന്നതായി ഗാന്ധി സ്‌മാരകനിധി ചെയർമാൻ ഡോ. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലും ഗ്രാമങ്ങളിലും പ്രവർത്തകർ ഉപവാസവും പ്രാർഥനയും അനുഷ്ഠിക്കുന്നുണ്ട്. വൈകിട്ട് സമാപനയോഗത്തിൽ ഗവർണർ പങ്കെടുക്കും.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ഗവര്‍ണറുടെ ഉപവാസം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി ഗാന്ധിയന്‍ സംഘടനകള്‍ സംയുക്തമായി നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹം നിര്‍വഹിക്കും.
Read more: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപവാസം ആരംഭിച്ചു