ETV Bharat / state

ആശങ്കയോടെ തിരുവനന്തപുരം: ഇന്ന് 519 രോഗികൾ - kerala covid cases

519 പേർക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം 500 കടക്കുന്നത്.

തിരുവനന്തപുരം കൊവിഡ് വാർത്തകൾ  കേരള കൊവിഡ് കണക്ക്  തിരുവനന്തപുരം കൊവിഡ് കണക്ക്  കേരള കൊവിഡ് വാർത്തകൾ  trivandrum covid updates  kerala covid cases  trivandrum covid cases
പിടിമുറുക്കി കൊവിഡ്; തലസ്ഥാനത്ത് 500 കടന്ന് രോഗികൾ
author img

By

Published : Aug 16, 2020, 7:34 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രതിദിനം 500 കടന്ന് കൊവിഡ് രോഗികൾ. 519 പേർക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം 500 കടക്കുന്നത്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 487 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. ജില്ലയിലെ സ്ഥിതി കൂടുതൽ രൂക്ഷമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

23 ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ ഇന്ന് രോഗ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4126 ആയി. പൂജപ്പുര സെൻട്രൽ ജയിലില്‍ തടവുകാർക്കും ഉദ്യോഗസ്ഥർക്കും അടക്കം 362 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ജയിലിൽ പരിശോധന തുടരുകയാണ്. ജയിലില്‍ ആദ്യം രോഗം സ്ഥിരീകരിച്ച തടവുകാരൻ ഇന്ന് മരിച്ചു. കിളിമാനൂർ സ്വദേശി മണികണ്‌ഠനാണ് മരിച്ചത്.

രോഗ വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞ പശ്ചാത്തലത്തിൽ ജില്ലയിലെ തീരദേശ മേഖലയെ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണില്‍ നിന്ന് ഒഴിവാക്കി. അതേസമയം, ജില്ലയുടെ മറ്റു മേഖലകളിൽ പുതിയ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതും ആശങ്ക സൃഷ്ടിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.