ETV Bharat / state

Trivandrum corporation| തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് പുതിയ അധ്യക്ഷന്മാർ, 5 വാര്‍ഡുകളിലെ കൗൺസിലർമാർ പരിഗണനയിൽ - കേരളം

വെള്ളക്കടവ്, വഞ്ചിയൂർ, വെട്ടുകാട്, കണ്ണന്മൂല, പേട്ട വാർഡ് കൗൺസിലർമാരാണ് പരിഗണനയിലുളളത്.

trivandrum corporation  trivandrum corporation standing committe  standing committe trivandrum corporation  trivandrum  trivandrum news  trivandrum latest news  kerala  thiruvananthapuram  kerala latest news  തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി  തിരുവനന്തപുരം നഗരസഭ സ്റ്റാന്‍റിങ് കമ്മിറ്റി  മേയര്‍ ആര്യ രാജേന്ദ്രന്‍  തിരുവനന്തപുരം  കേരളം  ഇന്നത്തെ വാര്‍ത്ത
trivandrum corporation
author img

By

Published : Jul 14, 2023, 1:11 PM IST

Updated : Jul 15, 2023, 6:55 AM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ അധ്യക്ഷന്മാർ പരിഗണനയിൽ. വള്ളക്കടവ് കൗൺസിലർ ഷാജിത നാസർ, വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു, വെട്ടുകാട് കൗൺസിലര്‍ ക്ലൈനസ്, കണ്ണമ്മൂല കൗൺസിലർ എസ്.എസ്.ശരണ്യ, പേട്ട കൗൺസിലർ സുജാദേവി എന്നിവരെയാണ് പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനത്തേക്ക് വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബുവാണ് പരിഗണനയിൽ.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വെള്ളക്കടവ് വാർഡ് കൗൺസിലർ ഷാജിത നാസർക്കാണ് സാധ്യത. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വെട്ടുക്കാട് കൗൺസിലർ ക്ലൈനസിനും നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് സുജ ദേവിയേയും പരിഗണിച്ചെക്കും. വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് കണ്ണന്മൂല വാർഡ് കൗൺസിലർ എസ് എസ് ശരണ്യയ്ക്കാണ് സാധ്യത.

രണ്ട് വർഷം കൂടുമ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ അഴിച്ച് പണിയാനുള്ള മുൻ ധാരണ പ്രകാരം ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ജമീല ശ്രീധരൻ, വികസന കാര്യ ചെയർമാൻ എൽഎസ് ആതിര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എസ്.സലീം, നഗരാസൂത്രണ അധ്യക്ഷ ജിഷ ജോൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റീന കെ.എസ് എന്നിവർ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇവരുടെ രാജിക്കത്ത് മുൻപ് നഗരസഭ സെക്രട്ടറിക്ക് കൈമാറിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി ലഭിച്ചാലുടൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കും.

പാർട്ടി ജില്ല കമ്മിറ്റി യോഗം ചേർന്നാകും പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷമാരുടെ തെരഞ്ഞെടുപ്പിൽ അന്തിമ പട്ടിക തീരുമാനിക്കുക. ഇതു പിന്നീട് സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിക്കായി നൽകും. മേയറായി ആര്യ രാജേന്ദ്രൻ തന്നെ തുടരാനാണ് ധാരണ.

കത്ത് വിവാദത്തെ തുടർന്ന് മുൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആർ അനിൽ രാജിവച്ചിരുന്നു. നിലവിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് മേടയിൽ വിക്രമൻ തന്നെ തുടരും. പാർട്ടി നിർദേശ പ്രകാരമായിരുന്നു നിലവിലെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ രാജിവച്ചത്. വിവാദങ്ങളിൽപ്പെട്ടവരെ ഒഴിവാക്കിയും യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകിയുമാകും പുതിയ അധ്യക്ഷന്മാരെ തീരുമാനിക്കുക.

അടുത്തിടെയാണ് എറണാകുളം തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് അജിത തങ്കപ്പന്‍ രാജിവച്ചത്. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്‍റ്‌ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ടികെ ഹരിദാസിനാണ് അജിത തങ്കച്ചന്‍ രാജിക്കത്ത് കൈമാറിയത്. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുളള ധാരണ പ്രകാരമാണ് അജിത രാജിവച്ചത്. ഗ്രൂപ്പ് ധാരണപ്രകാരം ഐ ഗ്രൂപ്പുകാരിയായ അജിതയും തുടര്‍ന്നുളള രണ്ടര വര്‍ഷം എ ഗ്രൂപ്പുകാരിയായ രാധാമണി പിളളയും നഗരസഭ ചെയര്‍പേഴ്‌സണാകുമെന്നായിരുന്നു തീരുമാനം.

എന്നാല്‍ ജൂണ്‍ 27ന് അജിത തങ്കപ്പന്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനമൊഴിയാന്‍ തയ്യാറായിരുന്നില്ല. രാധാമണി പിളള പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ആളാണെന്നും ചര്‍ച്ചയ്‌ക്ക് ശേഷമേ രാജി വയ്‌ക്കൂ എന്നുമായിരുന്നു അജിതയുടെയും അവരെ പിന്തുണയ്‌ക്കുന്നവരുടെയും നിലപാട്. ഇതിന് പിന്നാലെയാണ് നേതൃത്വം ഇടപെട്ടത്. തുടര്‍ന്ന് ഡിസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അജിതയുടെ രാജി.

Last Updated : Jul 15, 2023, 6:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.