ETV Bharat / state

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നാളെ; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

100 സീറ്റുള്ള കോര്‍പ്പറേഷനില്‍ എല്‍.ഡിഎഫ് - 43, ബി.ജെപി - 35, യുഡിഎഫ് - 21, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷി നില

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നാളെ; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
author img

By

Published : Nov 11, 2019, 5:03 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞടുപ്പിനുള്ള മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും പേട്ട വാര്‍ഡ് കൗണ്‍സിലറുമായ ഡി. അനില്‍ കുമാറിനെ പ്രഖ്യാപിച്ചു. നിലവില്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനും ചാക്ക വാര്‍ഡ് കൗണ്‍സിലറുമായ കെ.ശ്രീകുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. നേമം വാര്‍ഡ് കൗണ്‍സിലറും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ എം.ആര്‍ ഗോപനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. എല്‍.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മേയര്‍ സ്ഥാനം ഇടതു മുന്നണി നിലനിര്‍ത്താനും സാധ്യത തെളിഞ്ഞു. മേയറായിരുന്ന വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 100 സീറ്റുള്ള കോര്‍പ്പറേഷനില്‍ എല്‍.ഡിഎഫ് - 43, ബി.ജെപി - 35, യുഡിഎഫ് - 21, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷി നില. മേയര്‍ സ്ഥാനത്തേക്ക് സ്വതന്ത്ര മത്സരിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ആദ്യം ബി.ജെ.പിയും യു.ഡി.എഫും തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെയാണ് കൂടുതല്‍ അംഗങ്ങളുളള ഇടതു മുന്നണിക്ക് വിജയസാദ്ധ്യത തെളിഞ്ഞത്. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്.

Intro:തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നാളെ നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പിന് മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികളായി. യു ഡി ഫ് സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പേട്ട വാര്‍ഡ് കൗണ്‍സിലറുമായ ഡി അനില്‍ കുമാറിനെ പ്രഖ്യാപിച്ചു. എല്‍ ഡി എഫും ബി ജെപിയും സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മേയര്‍ സ്ഥാനം ഇടതു മുന്നണി നിലനിര്‍ത്താനും സാധ്യത തെളിഞ്ഞു.

നിലവില്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനും ചാക്ക വാര്‍ഡ് കൗണ്‍സിലറുമായ കെ ശ്രീകുമാര്‍ ആണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. നേമം വാര്‍ഡ് കൗണ്‍സിലറും ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ എം.ആര്‍ ഗോപനാണ് ബിജെപി സ്ഥാനാര്‍ത്ഥി. മേയറായിരുന്ന വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍
വിജയിച്ചതിനെതുടര്‍ന്നാണ് ്‌തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

100 സീറ്റുള്ള കോര്‍പ്പറേഷനില്‍ എല്‍.ഡിഎഫ് 43, ബി.ജെപി 35, യുഡിഎഫ് 21 , ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷി നില. മേയര്‍ സ്ഥാനത്തേക്ക് സ്വതന്ത്ര മത്സരിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ആദ്യം ബിജെപിയും യുഡിഎഫും തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെയാണ് കൂടുതല്‍ അംഗങ്ങളുളള ഇടതു മുന്നണിക്ക് വിജയസാദ്ധ്യത തെളിഞ്ഞത്. രാവിലെ 11 നാണ് തെരഞ്ഞെടുപ്പ് .

etv bharat
thiruvananthapuram.

Body:.Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.