ETV Bharat / state

ബുറെവി ചുഴലിക്കാറ്റ്; തിരുവനന്തപുരം ജില്ലയില്‍ കലക്‌ടറുടെ മുന്നറിയിപ്പ്

ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയെ ബാധിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കലക്‌ടര്‍ ഡോ നവ്‌ ജ്യോത് ഖോസെ വ്യക്തമാക്കി. നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുറെവി ചുഴലിക്കാറ്റ്  തിരുവനന്തപുരം ജില്ലയില്‍ കലക്‌ടറുടെ മുന്നറിയിപ്പ്  തിരുവനന്തപുരം  bhurevi cyclone  cyclone in kerala  bhurevi latest news
ബുറെവി ചുഴലിക്കാറ്റ്; തിരുവനന്തപുരം ജില്ലയില്‍ കലക്‌ടറുടെ മുന്നറിയിപ്പ്
author img

By

Published : Dec 2, 2020, 5:39 PM IST

Updated : Dec 2, 2020, 6:14 PM IST

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്‍റെ സ്വാധീനം നാളെ ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരം ജില്ലയിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കലക്‌ടര്‍ ഡോ നവ്‌ ജ്യോത് ഖോസെ. ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയെ ബാധിക്കുമെന്നാണ് കാലവസ്ഥാ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് നാളെ മുതല്‍ അടുത്ത 48 മണിക്കൂര്‍ വരെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന് കലക്‌ടര്‍ അഭ്യര്‍ഥിച്ചു. ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണം.

തിരുവനന്തപുരം നഗരത്തിന്‍റെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. പ്രശ്‌ന സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കും. എന്‍ഡിആര്‍എഫിന്‍റെ 18 അംഗ ടീം ജില്ലയിലെത്തി. ജില്ലയില്‍ 160 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ എണ്ണായിരത്തോളം പേരെ മാറ്റി പാര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 1077 എന്ന നമ്പരില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്‌ടര്‍ അഭ്യര്‍ഥിച്ചു. തിരുവനന്തപുരം ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Last Updated : Dec 2, 2020, 6:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.