ETV Bharat / state

ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ ; നടപടി ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം - തിരുവനന്തപുരം കൈക്കൂലി കേസ് ഡോക്ടർക്ക് സസ്പെന്‍ഷൻ

കാഴ്‌ചക്കുറവുള്ള വയോധികയുടെ കാല്‍വിരല്‍ മുറിക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്

doctor who took the bribe was suspended in trivandrum  trivandrum doctor suspended for Bribed  Thiruvananthapuram doctor suspended for accepting bribe  trivandrum bribe case doctor suspended  കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു  തിരുവനന്തപുരം കൈക്കൂലി കേസ് ഡോക്ടർക്ക് സസ്പെന്‍ഷൻ  കൈക്കൂലി കേസ് ഡോക്ടർ സസ്പെന്‍ഡ് ചെയ്തു
കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു; നടപടി ആരോഗ്യമന്ത്രിയുടെ നിർദേശാനുസരണം
author img

By

Published : Feb 5, 2022, 8:30 PM IST

തിരുവനന്തപുരം : രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. കെ.ടി. രാജേഷിനെതിരെയാണ് അച്ചടക്ക നടപടി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രാജേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അന്വേഷണ വിധേയമായി ഉടന്‍ പ്രാബല്യത്തില്‍ വരത്തക്ക വിധത്തില്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി. രോഗികളില്‍ നിന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ALSO READ:'സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്'; സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കെന്ന് വിഡി സതീശന്‍

കാഴ്‌ചക്കുറവുള്ള വയോധികയുടെ കാല്‍വിരല്‍ മുറിക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ആശുപത്രിക്ക് സമീപം രോഗികളെ പരിശോധിച്ചിരുന്ന മുറിയില്‍ നിന്നാണ് ഡോക്ടറെ വിജിലന്‍സ് അറസ്റ്റുചെയ്തത്. പരിശോധനാ മുറിയില്‍നിന്ന് 15,000 രൂപയോളം വിജിലന്‍സ് കണ്ടെത്തി.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.