ETV Bharat / state

ട്രഷറി തട്ടിപ്പ്; സുരക്ഷ ഉറപ്പാക്കാൻ ഒടിപി സംവിധാനം ഏർപ്പെടുത്തണമെന്ന് അന്വേഷണ സംഘം - OTP system

ബാങ്കിങ് സോഫ്റ്റ് വെയർ തുറക്കാൻ ജീവനക്കാർക്ക് ഓരോ ദിവസവും ഒറ്റത്തവണ പാസ് വേഡ് നൽകുക, തുടർച്ചയായി രണ്ട് ദിവസത്തെ അവധി കഴിഞ്ഞെത്തുന്നവർക്ക് പുതിയ യൂസർ നെയിമും പാസ്‌വേഡും നൽകുക തുടങ്ങിയ നിർദേശങ്ങൾ അന്വേഷണ സമിതി, ധനമന്ത്രിയെ അറിയിച്ചു

ട്രഷറി തട്ടിപ്പ്  ഒടിപി സംവിധാനം ഏർപ്പെടുത്തണം  ബാങ്കിംഗ് സോഫ്റ്റ് വെയർ  ധനമന്ത്രി  Treasury case  OTP system  investigation team
ട്രഷറി തട്ടിപ്പ്; സുരക്ഷ ഉറപ്പാക്കാൻ ഒടിപി സംവിധാനം ഏർപ്പെടുത്തണമെന്ന് അന്വേഷണ സംഘം
author img

By

Published : Aug 9, 2020, 1:11 PM IST

തിരുവനന്തപുരം: ട്രഷറിയിൽ ജീവനക്കാർ കൈകാര്യം ചെയ്യുന്ന ഇടപാടുകളിൽ സുരക്ഷ ഉറപ്പാക്കാൻ ഒടിപി സംവിധാനം ഏർപ്പെടുത്തണമെന്ന് നിര്‍ദേശം. ട്രഷറി തട്ടിപ്പ് അന്വേഷിക്കുന്ന ധനസെക്രട്ടറി അധ്യക്ഷനായ സമിതിയുടെതാണ് ശുപാർശ. ബാങ്കിങ് സോഫ്റ്റ് വെയർ തുറക്കാൻ ജീവനക്കാർക്ക് ഓരോ ദിവസവും ഒറ്റത്തവണ പാസ് വേഡ് നൽകുക, തുടർച്ചയായി രണ്ട് ദിവസത്തെ അവധി കഴിഞ്ഞെത്തുന്നവർക്ക് പുതിയ യൂസർ നെയിമും പാസ്‌വേഡും നൽകുക തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമിതി, ധനമന്ത്രി തോമസ് ഐസക്കിന് സമർപ്പിച്ചു.

ഒരാളുടെ യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് മറ്റൊരാൾ ഇടപാട് നടത്തുന്നത് തടയാൻ ഒടിപി സംവിധാനത്തിലൂടെ സാധിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി. ട്രഷറി സോഫ്റ്റ് വെയർ അടിയന്തരമായി സുരക്ഷാ ഓഡിറ്റിന് വിധേയമാക്കണം. വിരമിക്കുന്ന ജീവനക്കാരുടെ ലോഗിൻ സൗകര്യം ഉടനടി റദ്ദാക്കണം. ആറ് മാസത്തേക്ക് ട്രഷറി വകുപ്പിൽ മറ്റ് പരിഷ്‌കാരങ്ങൾ ഒഴിവാക്കി നിലവിലുള്ള ന്യൂനതകൾ പരിഹരിക്കണം. ട്രഷറി ശാഖകൾക്ക് മേൽ ഡയറക്ടറേറ്റ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.