ETV Bharat / state

സംസ്ഥാനത്ത് ജൂൺ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം - ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ മുഴുവന്‍ ട്രോളിങ് ബോട്ടുകളും കടലിൽ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റണം

ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ മുഴുവന്‍ ട്രോളിങ് ബോട്ടുകളും കടലിൽ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റണം. ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്

trawling ban in kerala  സംസ്ഥാനത്ത് ജൂൺ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം  trawling ban announced by fisheries minster saji cheriyan  meeting conducted on the behalf of trawling ban  ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്  ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ മുഴുവന്‍ ട്രോളിങ് ബോട്ടുകളും കടലിൽ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റണം  കേരളത്തില്‍ ട്രോളിങ് നിരോധനം
സംസ്ഥാനത്ത് ജൂൺ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം
author img

By

Published : May 27, 2022, 9:55 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ ട്രോളിങ് നിരോധനം. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ല കലക്‌ടർമാർ നിർദേശം നൽകണമെന്നും യോഗത്തിൽ തീരുമാനിച്ചു.

ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ മുഴുവന്‍ ട്രോളിങ് ബോട്ടുകളും കടലിൽ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്‌സ്മെന്‍റും കോസ്റ്റൽ പൊലീസും ഉറപ്പാക്കാനും ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. ട്രോളിങ് നിരോധന കാലയളവിൽ ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി ഉറപ്പുനല്‍കി.

ഹാർബറുകളിലും ലാന്‍ഡിംഗ് സെന്‍ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടും. അതേസമയം ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്‍റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകളെ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വളളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കൂ.

ഏകീകൃത കളർ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിങ് നിരോധന കാലയളവിൽ തന്നെ അടിയന്തരമായി കളർ കോഡിംഗ് നടത്തണമെന്നും യോഗം നിര്‍ദേശിച്ചു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ല കലക്‌ടർമാർ, ജില്ല പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്‍റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.