ETV Bharat / state

ശബരിമല ദർശനത്തിന് കൂടുതൽ പേരെ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് - ശബരിമല

മണ്ഡല-മകരവിളക്ക് കാലത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധ സമിതി ശുപാർശ ചെയ്ത ഭക്തരെ പ്രവേശിപ്പിക്കുന്നതിലൂടെ പലർക്കും ദർശനം സാധ്യമാകില്ലെന്നാണ് ദേവസ്വംബോർഡിന്‍റെ വിലയിരുത്തൽ.

Travancore Devaswom Board wants more people to visit Sabarimala  Travancore Devaswom Board  ശബരിമല ദർശനം  ശബരിമല ദർശന  ശബരിമല  മണ്ഡല-മകരവിളക്ക്
ശബരിമല
author img

By

Published : Oct 22, 2020, 8:20 AM IST

തിരുവനന്തപുരം: ശബരിമല ദർശനത്തിന് വിദഗ്ധസമിതി നിർദേശിച്ചതിനേക്കാൾ കൂടുതൽ ഭക്തരെ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിദിനം 6000 പേർക്കെങ്കിലും ദർശനം അനുവദിക്കണമെന്നാണ് ആവശ്യം. മണ്ഡല-മകരവിളക്ക് കാലത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധ സമിതി ശുപാർശ ചെയ്ത എണ്ണം ഭക്തരെ പ്രവേശിപ്പിക്കുന്നതിലൂടെ പലർക്കും ദർശനം സാധ്യമാകില്ലെന്നാണ് ദേവസ്വംബോർഡിന്‍റെ വിലയിരുത്തൽ. വിഷയം അടുത്തയാഴ്ച ചേരുന്ന വിദഗ്ധ സമിതിയിൽ ദേവസ്വം ബോർഡ് ഉന്നയിക്കും.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേരെയും ശനിയും ഞായറും ദിവസങ്ങളിൽ 2000 പേർക്കും മകരവിളക്കിന് 5000 പേർക്കും പ്രവേശിപ്പിക്കാം എന്നാണ് വിദഗ്ധസമിതിയുടെ ശുപാർശ. എന്നാൽ ദർശനം ആഗ്രഹിക്കുന്നവർക്ക് അവസരം നഷ്ടമാകാനുള്ള സാധ്യതയാണ് ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്നത്. തീർത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നതിൽ ദേവസ്വം ബോർഡിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സർക്കാറിനോട് നിർദേശിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ദർശനത്തിനുള്ള ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടും.

കൊവിഡിനെ തുടർന്നുണ്ടായ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ടായിരുന്നതിനാൽ ഏകദേശം 300 കോടി രൂപയാണ് ദേവസ്വം ബോർഡിന് നഷ്ടം. ഭക്തരുടെ എണ്ണം കൂട്ടുന്നതിലൂടെ കൂടുതൽ വരുമാനവും ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നു. മണ്ഡലകാലത്ത് നിലയ്ക്കലിൽ ഭക്തർക്ക് കൂടുതൽ വിശ്രമ സൗകര്യം അനുവദിക്കണമെന്നും ചെറിയ വാഹനങ്ങൾക്ക് പമ്പ വരെ പ്രവേശനം അനുവദിക്കണമെന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനും കോടതിയുടെ നിർദേശമുണ്ട്. ഇക്കാര്യങ്ങൾ അടുത്തയാഴ്ച ചേരുന്ന വിദഗ്ധ സമിതിയിൽ ചർച്ച ചെയ്യും . ഇതുസംബന്ധിച്ച് വ്യക്തമായ മാർഗരേഖ പുറപ്പെടുവിക്കാനാണ് തീരുമാനം.

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി തുലാമാസ പൂജക്ക് തീർത്ഥാടകരുടെ പ്രവേശനത്തിലേർപ്പെടുത്തിയ ട്രയൽ റൺ വിജയകരമാണെന്നും ദേവസ്വം ബോർഡ് വിലയിരുത്തി. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ സ്റ്റോളുകളുടെ ലേലം ഇന്ന് നടക്കും. 50 കോടി രൂപയാണ് നേരത്തെ സ്റ്റോളുകളുടെ ലേലത്തിലൂടെ ദേവസ്വം ബോർഡിന് ലഭിച്ചിരുന്നത്. ഇത്തവണ അതിൽ വലിയ കുറവ് ഉണ്ടാകാനാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.