ETV Bharat / state

പതിനാറുകാരനെ പീഡനത്തിനിരയാക്കി ; ട്രാന്‍സ്‌ജെന്‍ഡറായ പ്രതിയ്‌ക്ക് 7 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

ചിറയിൻകീഴ് ആനന്ദലവട്ടം എൽപിഎസിന് സമീപമുള്ള സന്‍ജു സാംസണിനാണ് പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ കോടതി ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചത്

transgender got seven year imprisonment  pocso case  transgender arrested on pocso case  sanju samson pocso case  rape case against transgender  latest news in trivandrum  latest news today  പതിനാറുകാരനെ പീഡനത്തിനിരയാക്കി  പതിനാറുകാരനെ പീഡിപിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍  പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ  സൻജു സാംസണെതിരെ പോക്‌സോ കേസ്  ട്രാൻസ്ജെന്‍ഡറിന് കോടതി ശിക്ഷ  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പതിനാറുകാരനെ പീഡനത്തിനിരയാക്കി; ട്രാന്‍സ്‌ജെന്‍ഡറായ പ്രതിയ്‌ക്ക് 7 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി
author img

By

Published : Feb 6, 2023, 8:46 PM IST

തിരുവനന്തപുരം : പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെന്‍ഡറായ പ്രതിയ്‌ക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. ചിറയിൻകീഴ് ആനന്ദലവട്ടം എൽപിഎസിന് സമീപമുള്ള സന്‍ജു സാംസണിനാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെന്‍ഡറിന് കോടതി ശിക്ഷ വിധിക്കുന്നത്.

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്‌ജി ആജ് സുദർശൻ ഉത്തരവില്‍ പറയുന്നു. 2016 ഫെബ്രുവരി 23 ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് കേസിനാസ്‌പദമായ സംഭവം. ചിറയിൻകീഴില്‍ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേയ്‌ക്ക് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെടുകയായിരുന്നു.

തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. പ്രതിയ്‌ക്കൊപ്പം പോകാന്‍ കുട്ടി വിസമ്മതിച്ചെങ്കിലും ഇയാള്‍ ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. പീഡനത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല.

വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും കുട്ടി പോകാൻ തയ്യാറായില്ല. ഫോണിലൂടെ നിരന്തരം മെസേജുകൾ വരുമ്പോഴും പലപ്പോഴും ഫോണിൽ സംസാരിക്കുന്നതിനിടയിലും കുട്ടി ഭയപ്പെടുന്നത് അമ്മ ശ്രദ്ധിച്ചിരുന്നു. കുട്ടി ഫോൺ ബ്ലോക്ക് ചെയ്‌തപ്പോൾ പ്രതി ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശങ്ങള്‍ അയയ്ക്കാ‌ന്‍ തുടങ്ങിയിരുന്നു.

കുട്ടിയുടെ ഫേസ്ബുക്ക് ഐഡി അമ്മയുടെ ഫോണില്‍ നിന്നും മുമ്പ് ലോഗിന്‍ ചെയ്‌തിരുന്നു. മെസേജുകൾ കണ്ട അമ്മ സംശയത്തില്‍ പ്രതിക്ക് മറുപടി അയച്ചുതുടങ്ങിയപ്പോഴാണ് പീഡന വിവരം അറിയാനിടയായത്. തുടർന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് സംഭവത്തെക്കുറിച്ച് തുറന്നുപറയുന്നത്.

ഉടന്‍ തന്നെ അമ്മ തമ്പാനൂർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നിര്‍ദേശ പ്രകാരം അമ്മ പ്രതിയ്‌ക്ക് മെസേജുകള്‍ അയയ്‌ക്കുകയും തുടര്‍ന്ന് തമ്പാനൂരിലേയ്‌ക്ക് വിളിച്ചുവരുത്തുകയും പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. സംഭവ സമയം പ്രതി പുരുഷനായിരുന്നു, എന്നാല്‍, വിചാരണ വേളയിൽ പ്രതി ട്രാൻസ്ജെൻഡറായി (ട്രാൻസ് വുമൺ) മാറിയിരുന്നു.

സംഭവ സമയത്ത് താന്‍ ട്രാൻസ്ജെൻഡറായിരുന്നുവെന്നും ഷെഫിന്‍ എന്ന പേരിലാണ് താന്‍ അറിയപ്പെട്ടിരുന്നതെന്നും പ്രതി വാദിച്ചു. എന്നാൽ, പൊലീസ് പ്രതിയുടെ പൊട്ടൻസി പരിശോധന നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഭിഭാഷകരായ എം.മുബീന, ആർ.വൈ അഖിലേഷ് എന്നിവര്‍ ഹാജരായി.

പ്രോസിക്യൂഷൻ ഏഴ് സാക്ഷികളെ വിസ്‌തരിച്ചു. കേസില്‍ പന്ത്രണ്ട് രേഖകൾ ഹാജരാക്കി. തമ്പാനൂർ എസ്ഐയായിരുന്ന എസ്.പി പ്രകാശിനായിരുന്നു കേസിന്‍റെ അന്വേഷണ ചുമതല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.