തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ ദിവാ-താനെ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തില്‍ നിന്ന് കൊങ്കണ്‍ വഴി പോകുന്ന ഏതാനും ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
പൂര്‍ണമായി റദ്ദാക്കിയവ:
എറണാകുളം ജംഗ്ഷന്‍-ലോക്‌മാന്യതിലക് തുരന്തോ എക്‌സ്പ്രസ് (നമ്പര്‍12224) ഫെബ്രുവരി 6 ന് റദ്ദാക്കി.
ലോക്‌മാന്യതിലക്-എറണാകുളം ജംഗ്ഷന്‍ തുരന്തോ എക്‌സ്പ്രസ് (നമ്പര്‍ 12223) ഫെബ്രുവരി 5നും 8നും പൂര്‍ണമായി റദ്ദാക്കി.
ലോക്‌മാന്യതിലക്-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (നമ്പര്‍22113) ഫെബ്രുവരി 5ന് റദ്ദാക്കി.
കൊച്ചുവേളി- ലോക്‌മാന്യതിലക് സൂപ്പര്‍ഫാസ്റ്റ് (നമ്പര്‍ 22114) ഫെബ്രുവരി 7ന് റദ്ദാക്കി
ഭാഗികമായി റദ്ദാക്കിയവ:
തിരുവനന്തപുരം സെന്‍ട്രല്‍-ലോക്‌മാന്യതിലക്- നേത്രാവതി എക്‌സ്പ്രസ് (നമ്പര്‍ 16346) ഫെബ്രുവരി 3, 4, 5, 6 തീയതികളില്‍ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും.
ലോക്‌മാന്യതിലക്- തിരുവനന്തപുരം സെന്‍ട്രല്‍ (നമ്പര്‍16345) ലോക്‌മാന്യതിലകിന് പകരം പന്‍വേലില്‍ നിന്നായിരിക്കും ഫെബ്രുവരി 5, 6, 7, 8 തീയതികളില്‍ യാത്ര തിരിക്കുക.
കൊച്ചുവേളി-ലോക്‌മാന്യ തിലക് ഗരീബ്‌രഥ് എക്‌സ്പ്രസ് (നമ്പര്‍12202) ഫെബ്രുവരി 6ന് കൊച്ചുവേളിയില്‍ നിന്ന് പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും
ലോക്‌മാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് (നമ്പര്‍ 12201) ഫെബ്രുവരി 7ന് പന്‍വേലില്‍ നിന്നാകും യാത്ര ആരംഭിക്കുക.
ALSO READ: വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ